Idiyappam Making With Cheese Grater : നൂൽ പുട്ട് അല്ലെങ്കിൽ ഇടിയപ്പം നമുക്ക് എല്ലാവർക്കും വളരെ ഇഷ്ടമാണ്. നമ്മൾ ഇടക്കൊക്കെ ഉണ്ടാക്കി കഴിക്കാറുമുണ്ട്. എന്നാൽ ഇന്ത്യക്ക് പുറത്ത് ജോലി ചെയ്യുന്ന മലയാളികൾക്ക് ഇടിയപ്പം ഉണ്ടാക്കൽ ബുദ്ധിമുട്ടായിരിക്കും. കാരണം മറ്റൊന്നുമല്ല. സേവനാഴി എല്ലായിടത്തും വാങ്ങാൻ കിട്ടില്ല. അങ്ങനെയുള്ളവർക്കും കൈ വേദന കാരണം സേവനാഴി തിരിക്കാൻ പറ്റാത്തവർക്കുമാണ് ഈ എളുപ്പവഴി. അതിന് ആദ്യം വേണ്ടത്
ഇടിയപ്പത്തിനുള്ള മാവ് തയ്യാറാക്കുക എന്നതാണ്. അതിനു വേണ്ടി അരിപ്പൊടിയെടുത്തു ആവശ്യത്തിന് ഉപ്പും നല്ല ചൂട് വെള്ളവുമൊഴിച് മിക്സ് ചെയ്യുക. കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് മിക്സ് ചെയ്താൽ ഇടിയപ്പത്തിന് നല്ല സ്മെല്ലും കൂടാതെ ഇടിയപ്പം സോഫ്റ്റ് ആവുന്നതിനും ഇത് സഹായിക്കും. ഇത് നിങ്ങൾക്ക് വേണമെങ്കിൽ ചെയ്താൽ മാത്രം മതി. സ്പൂൺ ഉപയോഗിച്ച് മിക്സ് ചെയ്യാൻ ശ്രദ്ധിക്കുക അല്ലെങ്കിൽ കയ്യിൽ പൊള്ളാലേൽക്കാൻ സാധ്യതയുണ്ട്. മിക്സ് ചെയ്ത മാവ് ഒരു 10 മിനിറ്റ് അടച്ചു വെക്കുക.
അപ്പോഴേക്കും മാവിന്റെ കുറെ ചൂടെല്ലാം മാറിയിട്ടുണ്ടാവും. ഇനി ആ മാവെടുത്ത് കുഴച് ഒരു മീഡിയം ടെസ്ച്ചറിൽ ആക്കി എടുക്കുക. മാവ് കുറച്ച് നീളത്തിൽ ഉണ്ടായാക്കുക. ഇനിയാണ് ട്വിസ്റ്റ്. നമ്മൾ ചീസ് ഗ്രേറ്റ് ചെയ്യാൻ ഉപയോഗിക്കുന്ന ഗ്രേറ്റർ ഇല്ലേ. അതെടുത്തു നീളത്തിൽ ചീവി കൊടുത്താൽ സേവനാഴി ഇല്ലാത്ത ഇടിയപ്പം റെഡി. ചീവുമ്പോൾ വാഴയില താഴെ വെക്കാൻ മറക്കരുത്. നീളത്തിൽ ചീവുകയും വേണം. എങ്കിൽ നല്ല നൂലുപോലെ കിട്ടുകയും ചെയ്യും.
മാവ് നീളത്തിലുണ്ടാക്കാൻ പറഞ്ഞതിന്റെ കാര്യം ഇപ്പോൾ പിടികിട്ടിയില്ലേ ഇനി അതെടുത്തു ഇടിയപ്പത്തിന്റെ തട്ടിൽ ഇട്ട് വേവിച്ചോളും. മിനിറ്റുകൾക്കുള്ളിൽ ഇടിയപ്പം റെഡി. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. ഈ വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കരുതേ.. Video credit : Deepas Recipes