How to Reuse Old Clothes : നമ്മുടെയെല്ലാം വീടുകളിൽ ഉപയോഗിച്ച് പഴകിയ തുണികൾ എന്ത് ചെയ്യണം എന്നറിയാതെ സൂക്ഷിച്ചു വയ്ക്കുന്ന പതിവ് ഉള്ളതായിരിക്കും. ഇത്തരത്തിൽ പഴകി കിടക്കുന്ന തുണികൾ വെറുതെ കളയേണ്ട ആവശ്യം വരുന്നില്ല. അതുപയോഗിച്ച് നല്ല ഭംഗിയോട് കൂടിയ മാറ്റുകൾ തയ്യാറാക്കി എടുക്കാനായി സാധിക്കും. അതെങ്ങിനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ മാറ്റ് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ
രണ്ട് നിറത്തിലുള്ള തുണികൾ, കട്ടിയുള്ള ഒരു നൂല്, ഒരു വലിയ കാർഡ്ബോർഡിന്റെ കഷണം ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ ഒരു വലിയ കാർഡ് ബോർഡ് എടുത്ത് അതിൽ സ്കെയിൽ ഉപയോഗിച്ച് കൃത്യമായ അകലത്തിൽ വരകൾ വരച്ചു കൊടുക്കുക. കാർഡ്ബോർഡിന്റെ മുകളിൽ നിന്നും താഴെ അറ്റം വരെ ഈ ഒരു രീതിയിൽ വരകൾ ഇട്ടു നൽകണം. അതിനുശേഷം കാർഡ്ബോർഡിന്റെ മുകൾഭാഗത്ത് ഒരു ഇഞ്ച് വലിപ്പത്തിൽ മുറിച്ച് വിടുക.
ഇതേ രീതിയിൽ തന്നെ താഴെ ഭാഗത്തും ചെയ്യണം. വരച്ചു വെച്ച എല്ലാ വരകളിലും ഈയൊരു രീതിയിൽ മുറിച്ച് കൊടുക്കണം. ശേഷം കട്ടിയുള്ള ഒരു നൂലെടുത്ത് മുകൾഭാഗത്ത് നിന്നും താഴെ ഭാഗം വരെ എടുത്ത് ചുറ്റി കൊടുക്കുക. മുറിച്ച് വച്ച എല്ലാ ഭാഗങ്ങളിലും ഈ ഒരു രീതിയിൽ നൂല് വലിച്ചെടുക്കണം. അവസാനം വരുമ്പോൾ നൂല് പുറകുവശത്തൂടെ എടുത്ത് കെട്ടിയിട്ട് കൊടുക്കുക. എടുത്തുവച്ച തുണികൾ നീളത്തിൽ ഒരു ഇഞ്ച് വീതി വലിപ്പത്തിൽ മുറിച്ചെടുക്കുക. രണ്ടു തുണികളും ഈയൊരു രീതിയില് 10 മുതൽ 12 എണ്ണം എന്ന അളവിൽ മുറിച്ചെടുത്ത് മാറ്റി വക്കാവുന്നതാണ്.
നേരത്തെ കെട്ടിവച്ച നൂലിന്റെ ഇടയിലൂടെ രണ്ട് നിറങ്ങളിലും ഉള്ള തുണികൾ മാറിമാറി വരുന്ന രീതിയിൽ തുണികൾ ഇട്ട് വലിച്ചെടുക്കുക. അവസാനം വരുമ്പോൾ കെട്ടിട്ട് കൊടുക്കണം. ശേഷം ചവിട്ടിയുടെ അടിഭാഗത്തും ഈ ഒരു രീതിയിൽ കെട്ടിട്ട് കൊടുക്കുക. മാറ്റ് കാർഡ്ബോർഡിൽ നിന്നും എടുത്ത് മാറ്റാനായി കാർഡ്ബോർഡിൽ കെട്ടിട്ട ഭാഗം അഴിച്ചു വിട്ടാൽ മതി. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Ansi’s Vlog