ഹോട്ടലിലെ കുറുകിയ കടലക്കറിയുടെ രഹസ്യം| Hotels Special Chickpeas Curry

ഹോട്ടലിലെ പ്രത്യേക രുചിയാണ് ഈ രുചി ഒരിക്കലും തയ്യാറാക്കുമ്പോൾ കിട്ടുന്നുമില്ല…. കടലകറി നല്ല കോഴി കൂട്ടാൻ പലതും ചേർക്കാറുണ്ട് ആളുകൾ എന്നാൽ അങ്ങനെ ഒന്നുമല്ല ഹോട്ടലിൽ കുറുകിയ കടലക്കറി തയ്യാറാക്കുന്നത് വളരെ എളുപ്പമാണ് തയ്യാറാക്കിയത് രണ്ടു പേരുകൾ ഇതിൽ ചേർക്കുന്നത് കൊണ്ടാണ് ഇത് ഇങ്ങനെ ആയി മാറുന്നത്..

ആവശ്യമുള്ള സാധനങ്ങൾ

കടല – 1/2 കിലോ
എണ്ണ-4 സ്പൂൺ
കടുക്- 1സ്പൂൺ
കറിവേപ്പില-1 തണ്ട്
ഇഞ്ചി -3 സ്പൂൺ ചതച്ചത്
വെളുത്തുള്ളി – 10 അല്ലി തോലോടെ ചതച്ചത്
കാശ്മീരി മുളകുപൊടി-
സവാള – 3 എണ്ണം
പഞ്ചസാര -1 സ്പൂൺ
തക്കാളി-2 എണ്ണം
മുളക് പൊടി – 2 സ്പൂൺ
മഞ്ഞൾപൊടി -1 സ്പൂൺ
ഗരം മസാല- 1 സ്പൂൺ
മല്ലിപ്പൊടി -1 സ്പൂൺ
ഉപ്പ് -2 സ്പൂൺ
പച്ചമുളക് -2 എണ്ണം
മല്ലിയില – 3 സ്പൂൺ അരിഞ്ഞത്

തയ്യാറാക്കുന്ന വിധം

കടല വെള്ളത്തിൽ കുതിരാൻ ആയിട്ട് ഇടുക, എട്ടുമണിക്കൂറെങ്കിലും നന്നായി കുതിർന്നതിനുശേഷം കുക്കറിൽ നന്നായി വേകിച്ച് എടുത്ത് മാറ്റി വയ്ക്കുക… അതിനുശേഷം ചീനച്ചട്ടിയിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത്, കടുക്, ചുവന്ന മുളക്, കറിവേപ്പില ചതച്ചെടുത്ത വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, വറുത്തെടുക്കുക.. ശേഷം അതിലേക്ക് സവാള ചേർത്ത്, തക്കാളിയും ചേർത്ത്, ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായിട്ട് ഇതൊന്നു വഴറ്റിയെടുക്കുക…

വഴറ്റിയെടുക്കുന്ന സമയത്ത് ചൂടായ എണ്ണയിൽ തന്നെ മഞ്ഞൾ പൊടിയും, കാശ്മീരി ചില്ലിയും ചേർത്ത്, വഴറ്റിയെടുക്കുക.. അപ്പോൾ കടലക്കറിക്ക് നല്ല നിറം കിട്ടുന്നതാണ് അതിനുശേഷം ഇതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, ഗരം മസാല, മല്ലിപ്പൊടി എന്നിവ ചേർത്ത് നന്നായി വഴറ്റിയെടുക്കുക..

അതിൽനിന്ന് കാൽഭാഗം എടുത്ത് മിക്സിയുടെ ജാറിൽ ഒന്ന് അരച്ചെടുത്ത് ഇതിലേക്ക് ചേർത്തു കൊടുക്കാം. ഇങ്ങനെ ചേർക്കുമ്പോഴാണ് കടലക്കറി കൂടുതൽ കട്ടിയുള്ളത് ആകുന്നത് വീണ്ടും ഇത് വഴറ്റി എണ്ണ തെളിഞ്ഞു വരുന്ന പാകമാകുമ്പോൾ അതിലേക്ക് ഒരു സ്പൂൺ പഞ്ചസാര കൂടി ചേർത്തു കൊടുത്ത് വീണ്ടും വഴറ്റി എടുക്കുക..

അതിനുശേഷം അതിലേക്ക് വേകിച്ചു വെച്ചിട്ടുള്ള കടലയും കുറച്ചു വെള്ളവും ഒഴിച്ച് ഇത് നന്നായി തിളക്കാനായിട്ട് അടച്ചു വയ്ക്കുക… എല്ലാം തിളച്ച് കുറുകി നല്ല പാകത്തിനായി വരുമ്പോൾ അതിലേക്ക് മല്ലിയില കൂടെ വിതറി കൊടുക്കാം… ഹോട്ടലിൽ സ്വാദിന്റെ രഹസ്യമായ പഞ്ചസാരയും അതുപോലെ കുറച്ച് സവാള അരച്ചെടുക്കുന്നതും ആണ് ഇതിലെ രഹസ്യം..