Homemade Natural Hair Dye Panikoorka : നരച്ച മുടി കറുപ്പിക്കുന്നതിനുള്ള നിരവധി മാർഗങ്ങൾ നമ്മൾ ദിവസേന മീഡിയകളിലും മറ്റും കണ്ടുവരുന്നതാണ്. മാർക്കറ്റുകളിൽ നിന്നും ലഭ്യമാകുന്ന ഹെയർഡൈകൾ എല്ലാം തന്നെ കെമിക്കലുകൾ നിറഞ്ഞതായത് കൊണ്ട് തന്നെ നാച്ചുറൽ ഹെയർഡൈകളാണ് ഇന്ന് മിക്ക ആളുകളും പ്രയോഗിക്കുന്നത്. പക്ഷെ കെമിക്കലുകളില്ലാതെ നാച്ചുറൽ ആയി മുടി കറുപ്പിക്കുമ്പോൾ മിക്ക ആളുകൾക്കും അത് ദോഷകരമായി ബാധിക്കുന്നുണ്ട്.
ഒരുപാട് പേർക്ക് നീർക്കെട്ട് മൂലമുണ്ടാകുന്ന പ്രശ്നമാണ് തുമ്മൽ, ജലദോഷം എന്നിവ. അതായത് തലയിൽ തണുപ്പടിക്കുന്നത് കൊണ്ടാണ് പലർക്കും ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാവാറുള്ളത്. അത്തരത്തിൽ നീരിറക്കവും അലർജിയും ഉള്ളവർക്ക് മുടി കറുപ്പിക്കാൻ വളരെയധികം സഹായപ്രദമാകുന്ന ഒരു വഴിയാണ് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത്. നമുക്കറിയാം നാച്ചുറലായി മുടി കറുപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗം മൈലാഞ്ചിയും നീലമരിയും തന്നെയാണ്.
പക്ഷെ ഇവ രണ്ടും തന്നെ തലക്ക് തണുപ്പ് നൽകുന്നതാണ് എന്നതാണ് പ്രശ്നം. പക്ഷെ ഇവയുടെ ഉപയോഗ ക്രമത്തിൽ ചില മാറ്റങ്ങൾ വരുത്തിയാൽ നീരിറക്കത്തിന്റെ ബുദ്ധിമുട്ടുകളൊന്നും തന്നെയില്ലാതെ ഇത് ഉപയോഗിക്കാനാവും. ഇതിനായി ആദ്യം നമ്മൾക്ക് വേണ്ടത് പനികൂർക്കയാണ്. പ്രകൃതി നമുക്ക് നൽകിയിരിക്കുന്ന നല്ലൊരു ആന്റിബയോട്ടിക് ആണിത്. നമുക്കറിയാം പല ആയുർവേദ മരുന്നുകളിലും ഒരു പ്രധാന ചേരുവയായി ഇത് ഉപയോഗിച്ച് വരുന്നു.
പനി, ജലദോഷം, തുമ്മൽ, ശ്വാസംമുട്ട്, കഫക്കെട്ട് എന്നിവക്കെല്ലാം തന്നെ നല്ലൊരു ഔഷധം തന്നെയാണിത്. മാത്രമല്ല നമ്മുടെ മുടിക്ക് കറുപ്പ് നിറം നൽകുന്നതിനും ഇത് ഉപകരിക്കുന്നു. പലരും പനിക്കൂർക്ക മാത്രം ഉപയോഗിച്ച് ഹെയർഡൈ ചെയ്യാറുണ്ട്. പക്ഷെ അത്കൊണ്ട് നമുക്ക് 100% റിസൾട്ട് കിട്ടുകയില്ല. ഇനി ചെറിയ കറുപ്പ് നിറം വന്നാൽ തന്നെ മൂന്നോ നാലോ ദിവസം കൊണ്ട് അത് മങ്ങിത്തുടങ്ങുകയും ചെയ്യും. ഈ നാച്ചുറൽ ഹെയർഡൈ എങ്ങനെ തയ്യാറാക്കിയെടുക്കുന്നു എന്നറിയാൻ വീഡിയോ കണ്ടോളൂ. Video Credit : beauty life with sabeena