Homemade Air Conditioner Making : വീട് വൃത്തിയാക്കുക എന്നത് പലർക്കും അത്ര താല്പര്യമുള്ള കാര്യമായിരിക്കില്ല. കാരണം അതിനായി ഒരുപാട് സമയം ആവശ്യമായി വരാറുണ്ട്. മാത്രമല്ല ചില കാര്യങ്ങൾ എത്ര സമയമെടുത്ത് ചെയ്താലും ഉദ്ദേശിച്ച രീതിയിൽ വൃത്തിയായി കിട്ടാറുമില്ല. അത്തരം അവസരങ്ങളിൽ തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ വീട്ടിൽ ടേബിൾ ഫാൻ ഉണ്ടെങ്കിൽ അത്
എങ്ങനെ എളുപ്പത്തിൽ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുമെന്ന് മനസ്സിലാക്കാം. അതിനായി ഒരു കപ്പ് എടുത്ത് അതിലേക്ക് മുക്കാൽ ഭാഗത്തോളം വെള്ളമൊഴിച്ചു കൊടുക്കുക.ശേഷം ടൂത്ത് പേസ്റ്റ് അതിലേക്ക് മിക്സ് ചെയ്ത് നല്ലതുപോലെ ഇളക്കുക. ആ ഒരു ലിക്വിഡിലേക്ക് ഒരു ടീസ്പൂൺ അളവിൽ ബേക്കിംഗ് സോഡയും, രണ്ട് ടേബിൾ സ്പൂൺ അളവിൽ വിനാഗിരിയും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കണം. ഈയൊരു കൂട്ട് ഒരു
സ്പ്രേ ബോട്ടിലിൽ ആക്കുക. ശേഷം ക്ലീൻ ചെയ്യേണ്ട ഫാനിന്റെ ഉൾവശത്തും, ലീഫിലും പുറത്തുമെല്ലാം നല്ല രീതിയിൽ സ്പ്രേ ചെയ്തു കൊടുക്കുക. ശേഷം ഫാനിനു മുകളിലായി ഒരു പ്ലാസ്റ്റിക് കവർ ഇട്ടു കൊടുക്കുക. ഇതേ രീതിയിൽ ഒരു കവർ കൂടി ഫാനിന്റെ മുകളിലായി ഇട്ടുകൊടുക്കാവുന്നതാണ്. ആദ്യം ഫാൻ ലോ സ്പീഡിൽ ഒന്ന് കറക്കുക. പിന്നീട് കുറച്ചുകൂടി സ്പീഡ് കൂട്ടി ഒരുവട്ടം കൂടി ഫാൻ കറക്കണം. ഇങ്ങനെ ചെയ്യുമ്പോൾ ഫാനിന്റെ അകത്തുള്ള പൊടിയും അഴുക്കുമെല്ലാം എളുപ്പത്തിൽ ഇളകി വരുന്നതാണ്. ശേഷം ഇതേ ലിക്വിഡ് ഉപയോഗപ്പെടുത്തി ഫാനിന്റെ പുറക് ഭാഗവും
നല്ല രീതിയിൽ വൃത്തിയാക്കി എടുക്കാവുന്നതാണ്. ഇതേ ലിക്വിഡ് ഉപയോഗപ്പെടുത്തി തന്നെ വീട്ടിലെ അഴുക്കുപിടിച്ച സ്വിച്ചു ബോർഡുകൾ എല്ലാം എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാവുന്നതാണ്. അതിനായി ലിക്വിഡ് സ്പ്രേ ചെയ്ത ശേഷം ഒരു തുണി ഉപയോഗിച്ച് തുടച്ചു കൊടുത്താൽ മാത്രം മതി. ലിക്വിഡിന് കൂടുതൽ മണം ആവശ്യമെങ്കിൽ അല്പം സോപ്പുപൊടി കൂടി മിക്സ് ചെയ്യാവുന്നതാണ്. ഈയൊരു ലിക്യുഡ് വാഷ്ബേസിൻ, സിങ്ക് എന്നിവിടങ്ങളിലെല്ലാം ഒഴിച്ച് കൊടുക്കുകയാണെങ്കിൽ എളുപ്പത്തിൽ വൃത്തിയായി കിട്ടുന്നതാണ്. ഇത്തരം കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Video Credit : Simple tips easy life