പൈസ കളയേണ്ട കാര്യമേ ഇല്ല നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം. Home made milk powder recipe
Home made milk powder recipe | പാൽപ്പൊടിയൊക്കെ വീട്ടിൽ തയ്യാറാക്കാൻ പറ്റുമോ എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാവും നമുക്ക് എപ്പോഴും കടയിൽ നിന്നും വാങ്ങുന്ന പാൽപ്പൊടി നമുക്ക് ഒരിക്കലും വീട്ടിൽ തയ്യാറാക്കാൻ പറ്റില്ല എന്നാണ് കരുതിയിരുന്നത് പക്ഷേ അങ്ങനെയല്ല ഇത്രയും എളുപ്പമായിരുന്നു എന്ന് അറിയാതെ പോയതാണ്.
നമ്മുടെ തെറ്റ് ഒത്തിരി കാശ് നമ്മൾ വാങ്ങി കളഞ്ഞിട്ടുണ്ടാവും ഇനി നമുക്ക് പാൽപ്പൊടി വീട്ടിൽ തയ്യാറാക്കി വയ്ക്കാം അങ്ങനെ വെച്ച് കഴിയുമ്പോൾ നമുക്ക് ഉണ്ടാകുന്ന ഏറ്റവും വലിയ ഒരു കാര്യം ഇല്ലാത്ത സമയത്തൊക്കെ നമുക്ക് അതുകൊണ്ട് തയ്യാറാക്കി എടുക്കാവുന്നതാണ് പാൽപ്പൊടി ചായ ഒരുപാട് ഇഷ്ടപ്പെടുന്നവർക്കും ഇത് നിറയെ ഉണ്ടാക്കി വയ്ക്കാവുന്നതാണ്.
പാൽപ്പൊടി തയ്യാറാക്കുന്നതിനായിട്ട് ആദ്യം വേണ്ടത് നമുക്ക് നല്ല കട്ടിയുള്ള പാലാണ് വേണ്ടത് അതിനായിട്ട് ഏതെങ്കിലും ഒരു പാക്കറ്റ് കട്ടിയുള്ളത് എടുക്കുക അതിനുശേഷം ഇതിനെ നമുക്ക് ഒരു പാനിലേക്ക് ഒഴിച്ചുകൊടുത്തു നല്ലപോലെ ഇളക്കി കൊടുത്തുകൊണ്ടിരിക്കാ നല്ലപോലെ തിളച്ചു കുറുകി വരുന്ന സമയത്ത് നമുക്ക് ഇതിലേക്ക് കുറച്ച് പാലിൽ കലക്കിയിട്ടുള്ള കോൺഫ്ലവർ കൂടി ചേർത്തു കൊടുത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിച്ച് കട്ടിയിലാക്കി എടുക്കുക.
അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിനെ നമുക്ക് ഒരു ട്രേയിലേക്ക് ഒഴിച്ചു കൊടുത്തതിനു ശേഷം ഇത് ഓവനിൽ വച്ച് നല്ലപോലെ ഡ്രൈ ആക്കി എടുക്കണം അതായത് ഇതിലെ വെള്ളം മുഴുവനായിട്ട് പോയി കിട്ടുകയാണ് വേണ്ടത്.
വെള്ളം മുഴുവനായിട്ട് പോയി കിട്ടിക്കഴിഞ്ഞാൽ പിന്നെ നമുക്ക് ഇതിനെ ഒന്ന് പൊടിച്ചെടുത്താൽ മാത്രം മതിയാവും പൊടിക്കുന്ന സമയത്ത് ഇതിലേക്ക് ആവശ്യത്തിന് പഞ്ചസാര കൂടി ചേർത്ത് കൊടുത്ത് വേണം പൊടിച്ചെടുക്കേണ്ടത്.
പൊടിച്ചെടുത്ത പാൽപ്പൊടിയും നമുക്കൊരു കുപ്പിയിലേക്ക് സൂക്ഷിച്ചാൽ ഏത് സമയത്തും നമുക്ക് പാൽചായ തയ്യാറാക്കി കുടിക്കാവുന്നതാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാനും സാധിക്കും ഈ ഒരു റെസിപ്പി നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Paadi kitchen