Home Made Fresh Aloe vera Jel Cream : ഇന്നത്തെ മാർക്കറ്റുകളിൽ ഏറെ ഡിമാന്റുള്ള ആരോഗ്യ ഗുണങ്ങളുള്ള പ്രകൃതിദത്തമായ ഒരു സൗന്ദര്യ വർദ്ധക വസ്തുവാണ് കറ്റാർവാഴ. വ്യത്യസ്ഥ കമ്പനികളുടെയും മറ്റും കറ്റാർ വാഴയുടെ ജെൽ ഇന്ന് കടകളിൽ സുലഭമാണ്. എന്നാൽ ഇത് വീട്ടിൽ ഉണ്ടാക്കിയെടുക്കുന്നവരും കുറവില്ല.
മുടിക്കും ചർമത്തിനും ഒരുപോലെ ഗുണപ്രദമായത് കൊണ്ട് തന്നെ മിക്കയാളുകളുടെയും സൗന്ദര്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ഒരു പ്രധാന മാർഗമാണിത്. ഇവിടെ നമ്മൾ വീട്ടിൽ എങ്ങനെയാണ് കറ്റാർവാഴയുടെ ജെൽ ഉണ്ടാക്കുന്നത് എന്നാണ് നോക്കാൻ പോകുന്നത്. അതിന്റെ കൃത്യമായ അളവിൽ ജെൽ എങ്ങനെ ഉണ്ടാക്കിയെടുക്കാമെന്നും നോക്കാം. കറ്റാർവാഴയുടെ നല്ല മൂത്ത തണ്ടുകളുണ്ടെങ്കിൽ മാത്രമേ നല്ലപോലെ ജെൽ ഉണ്ടാക്കിയെടുക്കാൻ പറ്റുകയുള്ളൂ.
അത്തരമൊരു കറ്റാർവാഴയാണ് നമ്മളിവിടെ എടുത്തിരിക്കുന്നത്. ആയുർവേദത്തിൽ പറയും നമുക്ക് കഴിക്കാൻ കഴിയുന്ന സാധനങ്ങൾ എന്തൊക്കെയാണോ അതെല്ലാം നമുക്ക് നമ്മുടെ ശരീരത്തിൽ പ്രയോഗിക്കാമെന്ന്. കറ്റാർവാഴ നമ്മുടെ ശരീരത്തിന് ദോഷകരമായ ഒന്നല്ല മറിച്ച് അത് നമ്മൾ ഉപയോഗിക്കുന്നതിന് കൃത്യമായ അളവുകളുണ്ട്.ആ അളവുകൾ അറിഞ്ഞിട്ട് അതനുസരിച്ച് വേണമിത് ഉപയോഗിക്കാൻ. കറ്റാർവാഴ ഉള്ളിലേക്ക് കഴിക്കാം പക്ഷെ ഒരു 10 ml ഡോസേജിൽ കൂടുതലാവാൻ പാടില്ല. തലമുടി വളരാനുള്ള എണ്ണ കാച്ചുന്നതിനും ദേഹത്ത് പുരട്ടുന്നതിനും മോയ്സ്റ്റൈസർ ആയിട്ടും കണ്ടിഷണർ ആയിട്ടുമെല്ലാം നമുക്ക് കറ്റാർവാഴ ഉപയോഗിക്കാം.
കുഞ്ഞുങ്ങൾ മുലപ്പാൽ കുടിക്കുന്നത് നിർത്തുന്നതിനായി പുരട്ടുന്ന ചെന്നുനായകം വരെ കറ്റാർവാഴയുടെ പുറത്ത് കാണുന്ന പച്ചകളറിലുള്ള തൊലി ഒരു പ്രത്യേക രീതിയിൽ ചൂടാക്കി കട്ടപിടിപ്പിച്ചാണ് ഉണ്ടാക്കിയെടുക്കുന്നത്. ഇത്തരത്തിൽ നമ്മൾക്ക് പരിചിതമല്ലാത്ത ഒളിഞ്ഞിരിക്കുന്ന ധാരാളം പ്രയോജനങ്ങൾ കറ്റാർവാഴയിലുണ്ട്. ഈ കറ്റാർവാഴ ജെൽ എങ്ങനെ ഉണ്ടാക്കുന്നു എന്നും ഈ ജെൽ ചർമത്തിലേക്കും ഉള്ളിലേക്കും എങ്ങനെ ഉപയോഗിക്കുന്നു എന്നറിയാനും താഴെ കാണുന്ന വീഡിയോ കണ്ടോളൂ..Credit : Sruthy’s world