ഈ വെള്ളം ഒരു ഗ്ലാസ് മാത്രം മതി കീടബാധ ഇല്ലാതെ മുളക് കുലകുത്തി പിടിക്കാൻ🌶️🔥 Here are some tips for growing chillies

ഈ വെള്ളം ഒരു ഗ്ലാസ് മാത്രം മതി കീടബാധ ഇല്ലാതെ മുളക് കുലകുത്തി പിടിക്കാൻ🌶️🔥 പച്ചമുളക് നമുക്ക് വീട്ടുവളപ്പില്‍ അനായാസം വിളയിപ്പിക്കാവുന്ന ഒന്നാണ്. നന്നായി ഉണങ്ങിയ ചാണകപ്പൊടി നല്ല പൊടിയാക്കി മണ്ണില്‍ ചേര്‍ക്കുക. നന്നായി മണ്ണിളക്കയശേഷം വിത്തു പാകുക. ഇവയ്ക്ക് നിത്യേന വെള്ളം തളിച്ചു കൊടുക്കണം. മുളച്ച് ഒരു മാസമാകുമ്പോള്‍ തൈകള്‍ പറിച്ചുനടാറാകും. തൈകള്‍ പറിച്ചുനടാന്‍ ഉദ്ദേശിക്കുന്ന സ്ഥലവും നന്നായി മണ്ണിളക്കി നനച്ചു പാകപ്പെടുത്തിയെടുക്കുക.

നന്നായി നനച്ചതിനു ശേഷം മാറ്റിനടാനായി തൈകള്‍ പിഴുതെടുക്കുക. പറിച്ചുനട്ട തൈകള്‍ക്ക് മൂന്നുനാലുദിവസം തണല്‍ നല്‍കണം. പത്തു ദിവസത്തിനു ശേഷം കാലിവളം, എല്ലുപൊടി എിന്നിവ നല്കാം. പിന്നീട് ചാണകം കലക്കിയതും ഗോമൂത്രവും എട്ടിരട്ടി വെള്ളവും ചേര്‍ത്ത് വളമായി നല്കണം. കടലപ്പിണ്ണാക്ക് വെള്ളത്തില്‍ കുതിര്‍ത്ത് നല്‍കുന്നതും നല്ലതാണ്. ചെടികള്‍ക്ക് താങ്ങു നല്കണം. വേനല്‍ ഒഴികെയുള്ള സമയങ്ങളില്‍ നന അത്ര പ്രധാനമല്ല.

വേപ്പിന്‍ പിണ്ണാക്ക് കീടങ്ങളെ തുരത്താന്‍ നല്ലതാണ്. ഒരു സെന്റ് കൃഷിക്ക് ഒരുകിലോ വേപ്പിന്‍ പിണ്ണാക്ക്എന്നാണ് കണക്ക്. 100 ഗ്രാം ബാര്‍സോപ്പ് അരലിറ്റര്‍ വെള്ളത്തില്‍ കലക്കി അതില്‍ ഒരു ലിറ്റര്‍ വേപ്പെണ്ണ ചേര്‍ത്തിളക്കി ഇതില്‍ പത്തിരട്ടി വെള്ളം ചേര്‍ത്ത് മുളകുചെടികളില്‍ തളിക്കുന്നത് തൈചീയല്‍ ഇലയുടെ നീരൂറ്റിക്കുടിക്കു കീടങ്ങള്‍ എന്നിവയെ ഇല്ലാതാക്കാന്‍ വേപ്പെണ്ണ ഉപയോഗിക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRS Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…

Here are some tips for growing chillies