ഗോതമ്പും ചീരയും വച്ചു നല്ലൊരു ഹെൽത്തി പുട്ട് ഉണ്ടാക്കാം. Healthy spinach puttu

Healthy spinach puttu

ഗോതമ്പും ചീരയും വച്ചു നല്ലൊരു ഹെൽത്തി പുട്ട് ഉണ്ടാക്കാം. ഇത് പ്രഭാത ഭക്ഷണം ആയും, വൈകുന്നേരങ്ങളിൽ ചായക്കോപ്പവും രാത്രിയും കഴിക്കാൻ ഉപയോഗിക്കാം.അരിയേക്കാളേറെ ഗോതമ്പിന് പ്രാധാന്യമേറി വരുന്ന കാലമാണിത്.പലതരം അസുഖങ്ങളുള്ളവര്‍ക്കും തടി കുറയ്ക്കുവാന്‍ ഡയറ്റെടുക്കുന്നവര്‍ക്കുമെല്ലാം ഉത്തമഭക്ഷണമാണിത്.

ധാരാളം നാരടങ്ങിയ ഭക്ഷണമായതു കൊണ്ട് ദഹനത്തിനും നല്ലത്.ചീരയുടെ ചില ഗുണങ്ങള്‍ നമുക്ക് കാണാം രക്തം ഉണ്ടാകാന്‍ ചീര എന്നാണ് പഴമൊഴി. രക്ത ഉത്പാദനത്തിനുവേണ്ട എല്ലാവിധ പ്രോട്ടീനുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്.ഇതിലടങ്ങിയിരിക്കുന്ന ഫ്‌ളേവനോയിഡ്‌സ്, ആന്റിയോക്‌സിഡന്റ്‌സ് ക്യാന്‍സര്‍ രോഗത്തെ പ്രതിരോധിക്കും. ശക്തിയേറിയ ആന്റി-എയ്ജിങ് ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്.സ്‌കിന്‍ ക്യാന്‍സര്‍ ഇതിലൂടെ തടയാം.

മസിലുകള്‍ക്ക് ശക്തി ലഭിക്കാന്‍ വ്യായാമം ചെയ്യുന്നതിനേക്കാള്‍ അഞ്ച് ശതമാനം ഗുണം 300 ഗ്രാം ചീര കഴിച്ചാല്‍ ലഭിക്കുമെന്നാണ് പറയുന്നത്. കുറച്ചു ഗോതമ്പുമാവ് പുട്ടിന്റെ പരുവത്തിന് കുഴച്ചെടുക്കാം. ഒരു പാൻ അടുപ്പത്ത് വെച്ച് കുറച്ച് എണ്ണയൊഴിച്ച് സവാളയും, പച്ചമുളകും ചേർത്ത് നന്നായിട്ട് വഴറ്റാം. വഴന്നു വരുമ്പോൾ കുറച്ചു ചീര ചേർത്ത് വഴറ്റാം.

ഇപ്പൊ കുഴച്ചു വച്ചിരിക്കുന്ന ഗോതമ്പുമാവ് കൂടി ഇതിലേക്ക് ഇട്ട് നന്നായി ഇളക്കാം. ഇതിനെ ഒരു മിക്സിയുടെ ജാറിൽ എടുത്ത് ഒന്ന് ക്രഷ് ചെയ്ത് എടുക്കുക. ഇതിന് നാളികേരം ചേർത്തു ചേർക്കാതെയോ നമുക്ക് പുട്ടുകുറ്റി ഇട്ടു ആവി കയറ്റി എടുക്കാം. നല്ല സ്വാദിഷ്ടമായ ഹെൽത്തി ഫുഡ് ഇവിടെ റെഡിയായി ഇതിന്റെ അളവും കാര്യങ്ങളും എല്ലാം വീഡിയോയിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട് എല്ലാവരും എന്റെ വീഡിയോ കണ്ട് സബ്സ്ക്രൈബ് ലൈക്കും ഷെയർ ചെയ്യണം.