Get Rid Of Lizard Cockroach : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായ കണ്ടു വരാറുള്ള പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് പല്ലി, പാറ്റ പോലുള്ള ജീവികളുടെ ശല്യം. പ്രത്യേകിച്ച് പലചരക്ക് സാധനങ്ങളും മറ്റും സൂക്ഷിക്കുന്ന ഭാഗങ്ങളിലും അടുക്കള ഭാഗത്തുമാണ് ഇത്തരം ജീവികളുടെ ശല്യം കൂടുതലായി കണ്ടു വരുന്നത്. അവയെ തുരത്താനായി പലവിധ രീതികളും പരീക്ഷിച്ച് പരാജയപ്പെട്ടവർക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ചില കിടിലൻ ട്രിക്കുകൾ വിശദമായി മനസ്സിലാക്കാം.
ഇതിൽ ആദ്യമായി ചെയ്യാവുന്ന കാര്യം ഡെ,റ്റോൾ ഉപയോഗിച്ച് തയ്യാറാക്കുന്ന ഒരു കൂട്ടാണ്. അതിനായി ഒരു പാത്രത്തിലേക്ക് കാൽഭാഗത്തോളം ഡെ,റ്റോൾ ഒഴിച്ചു കൊടുക്കുക. ശേഷം ഉപയോഗിക്കാത്ത ഒരു സ്പോഞ്ചിന്റെ കഷ്ണമോ മറ്റോ ഉണ്ടെങ്കിൽ അതെടുത്ത് ഡെ,റ്റോളിൽ മുക്കി ഇത്തരം ജീവികൾ കൂടുതലായി കണ്ടു വരുന്ന ഭാഗങ്ങളിൽ തുടച്ചു കൊടുത്താൽ മതിയാകും. പ്രത്യേകിച്ച് സ്റ്റവ് വച്ചതിന്റെ അരികുഭാഗം, ഫർണിച്ചറുകളുടെ ചെറിയ ഇടുക്കുകൾ
എന്നിവിടങ്ങളിൽ എല്ലാം ഈ ഒരു ലിക്വിഡ് വച്ച് തുടച്ചു കൊടുത്താൽ മാത്രം മതിയാകും. മറ്റൊരു രീതി അടുക്കളയിലെ അലമാരയ്ക്കുള്ളിൽ ഉള്ള ഇത്തരം പ്രാണികളെ തുരത്തുന്ന രീതിയാണ്. അതിനായി ഒരു ബേ ലീഫ് എടുത്ത് എല്ലാ ഭാഗത്തും ചെറിയ കഷണങ്ങളായി മുറിച്ചു വെച്ചാൽ മതി. അതല്ലെങ്കിൽ പാറ്റ പോലുള്ള പ്രാണികളുടെ ശല്യം കൂടുതലായി കാണുന്ന ഭാഗങ്ങളിൽ അല്പം ബേക്കിംഗ് സോഡ വിതറി കൊടുത്താലും മതിയാകും.
ഈ രണ്ട് രീതികളിൽ നിന്നും വ്യത്യസ്തമായി ചെയ്യാവുന്ന മറ്റൊരു കാര്യം ഹാൻഡ് വാഷ് ഉപയോഗപ്പെടുത്തിയിട്ടുള്ളതാണ്. അല്പം ഹാൻഡ് വാഷ് ഒരു പാത്രത്തിലേക്ക് ഒഴിച്ച് അതിൽ കുറച്ച് വെള്ളവും ചേർത്ത് മിക്സ് ചെയ്യുക. ഈയൊരു ലിക്വിഡ് പ്രാണികളുടെ ശല്യം കൂടുതലായി കണ്ടുവരുന്ന ഭാഗങ്ങളിൽ അപ്ലൈ ചെയ്തു കൊടുത്താൽ മതിയാകും. ഇത്തരം രീതികളിലൂടെ പല്ലി, പാറ്റ പോലുള്ള ജീവികളുടെ ശല്യം പാടെ ഇല്ലാതാക്കാനായി സാധിക്കുന്നതാണ്. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Credit : Akkus Tips & vlogs