Get rid of Cockroach and rat using vinegar : നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും ഉണ്ടാകാറുള്ള ഒരു പ്രശ്നമാണ് പല്ലി, പാറ്റ എന്നിവയുടെ ശല്യം. പ്രത്യേകിച്ച് അടുക്കള പോലുള്ള ഭാഗങ്ങളിൽ ഇവയുടെ ശല്യം കൂടുതലായി കണ്ടുവരാറുണ്ട്. അതിനായി പല മാർഗങ്ങളും പരീക്ഷിച്ച് ഫലം ലഭിക്കാത്തവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു ട്രിക്ക് ആണ് ഇവിടെ വിശദമാക്കുന്നത്.
ഈയൊരു രീതിയിൽ പല്ലി,പാറ്റ പോലുള്ള ജീവികളുടെ ശല്യം ഒഴിവാക്കാനായി ആവശ്യമായിട്ടുള്ള വസ്തുക്കൾ ഒരു കപ്പ് വെള്ളം, കാൽ കപ്പ് വിനാഗിരി, രണ്ട് പച്ചമുളക് ചതച്ചത്, വെളുത്തുള്ളി ചതച്ചത് ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ ഒരു കപ്പിന്റെ മുക്കാൽ ഭാഗത്തോളം വെള്ളം എടുക്കുക. അതിലേക്ക് കാൽ കപ്പ് അളവിൽ വിനാഗിരി കൂടി ചേർത്ത് ഒരു കോൽ ഉപയോഗിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക.
അതിനുശേഷം അടുക്കളയിൽ ഉപയോഗിക്കുന്ന ഇടി കല്ലിൽ പച്ചമുളകും, വെളുത്തുള്ളിയും ഇട്ട് നല്ലതുപോലെ ചതച്ചെടുക്കുക. ഈയൊരു കൂട്ടുകൂടി വെള്ളത്തിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. അതിനുശേഷം ഒരു സ്പ്രേ ബോട്ടിലിൽ ആക്കി പല്ലി,പാറ്റ എന്നിവയുടെ ശല്യമുള്ള ഭാഗങ്ങളിൽ എല്ലാം സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്. അതുപോലെ ഭിത്തികൾ,സോഫ, കർട്ടൻ എന്നിവിടങ്ങളിലെല്ലാം ഒരു തുണിയിൽ മുക്കി ഈ ഒരു ലിക്വിഡ് സ്പ്രെഡ് ചെയ്തു കൊടുക്കാവുന്നതാണ്.
ചെടികളിലും ഈയൊരു ലിക്വിഡ് സ്പ്രേ ചെയ്തു കൊടുക്കുന്നത് വളരെയധികം ഗുണം ചെയ്യും. അതുപോലെ ചെടികൾ നട്ടു കഴിഞ്ഞാൽ ഉണ്ടാകുന്ന എലിശല്യം ഒഴിവാക്കാനായി ഗോതമ്പ് പൊടിയിൽ അല്പം പാരസെറ്റമോൾ പൊടിച്ചിട്ട് അത് ഉരുട്ടി വച്ചു കൊടുത്താൽ മതി. അതുവഴി എലി ശല്യം പാടെ ഒഴിവാക്കാനായി സാധിക്കും. ഇത്തരം കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Video Credit : POPPY HAPPY VLOGS