Fish varattiyathu recipe | മീൻ ഇതുപോലെ വരട്ടിയെടുത്ത് നിങ്ങൾ തയ്യാറാക്കി നോക്കിയിട്ടുണ്ട് മസാലയൊക്കെ ചേർത്ത് മീന് നന്നായി വരട്ടി എടുക്കുമ്പോൾ ചിക്കൻ വരട്ടിയത് പോലെ തന്നെ രുചികരമായിട്ട് കഴിക്കാൻ സാധിക്കും ഇതുപോലെ മീൻ വരട്ടിയത് തയ്യാറാക്കൽ ചോറിന്റെ ഒപ്പം വളരെ രുചികരമാണ് കഴിക്കാൻ.
മീൻ വരട്ടിയത് തയ്യാറാക്കുന്നതിനായിട്ട് ആദ്യം ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ മാത്രമാണ് അതിനായിട്ട് മീൻ നന്നായി കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക അതിനായിട്ട് അടുത്തതായി ചെയ്യേണ്ടത് ഇനി ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത്
എണ്ണ നന്നായി ചൂടായി കഴിയുമ്പോൾ അതിലേക്ക് ചുവന്ന മുളക് കറിവേപ്പില പച്ചമുളക് എന്നിവ ചേർത്തുകൊടുത്തതിനുശേഷം തക്കാളിയും സവാളയും നന്നായി വഴറ്റിയെടുത്ത് അതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടി എന്നിവ ചേർത്ത് കൊടുത്ത് കുറച്ച് ഉലുവപ്പൊടിയും ചേർത്ത് കൊടുത്ത് അതിലേക്ക് ആവശ്യത്തിനു ഉപ്പും ചേർത്ത് നന്നായിട്ട് വഴറ്റിയെടുത്ത് കുറച്ചു വെള്ളം ഒഴിച്ചതിനു ശേഷം കുറച്ചു പുളി വെള്ളവും കൂടി അതിലേക്ക് ഒഴിച്ച് കൊടുത്ത് വീണ്ടും നന്നായിട്ട് വഴറ്റിയെടുക്കുക
അടുത്തത് ചെയ്യേണ്ടത് അതിലേക്ക് തയ്യാറാക്കി വെച്ചിട്ടുള്ള മീൻ കൂടി ചേർത്തു വീണ്ടും നന്നായിട്ട് ഇളക്കി യോജിപ്പിച്ച് വഴറ്റി എടുത്തതിനുശേഷം കറക്റ്റ് പാകത്തിന് ഇത് ആയി കിട്ടുന്ന വരെ ചെറിയ തീയിൽ അടച്ചുവെച്ച് വേവിക്കുക മുകളിൽ ആയിട്ട് കുറച്ചു പച്ചവെളിച്ചെണ്ണയും കറിവേപ്പിലയും മാത്രം ചേർത്ത് കൊടുത്ത് ഇളക്കി യോജിപ്പിച്ച് എടുക്കാം.
വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ല ഹെൽത്തി ആയിട്ടുള്ള ഒരു വിഭവമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.