പച്ചരി മുട്ടയും ഉണ്ടെങ്കിൽ തയ്യാറാക്കാൻ പറ്റിയ പുതിയ ഒരു ബ്രേക്ക് ഫാസ്റ്റ്. Egg pola recipe.

Egg pola recipe. പച്ചരി മുട്ടയും വെച്ചിട്ടാണ് തയ്യാറാക്കുന്നത് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന രൂപമാണ് ഇത് ഒരെണ്ണം തയ്യാറാക്കി കഴിഞ്ഞാൽ മാത്രം മതി നമുക്ക് വീട്ടിലുള്ള രണ്ടു മൂന്നു പേർക്ക് കഴിക്കാൻ സാധിക്കുന്ന നല്ലൊരു പലഹാരമാണ് വളരെ ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരമാണ്.

ആദ്യമായി നമുക്കൊരു മസാല തയ്യാറാക്കി എടുക്കണം ഒരു ചീനച്ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ചുകൊടുത്ത് അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ഇവയൊക്കെ ചേർത്ത് കുറച്ച് സവാളയും ചേർത്ത് അതിലേക്ക് കുറച്ച് മസാല പൊടികളൊക്കെ ചേർത്ത് കൊടുക്കണം അത് എന്തൊക്കെയാണ് എന്നുള്ളത് വിശദമായിട്ട് വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്. മസാല തയ്യാറാക്കി കഴിഞ്ഞാൽ പിന്നെ വേവിച്ചു വെച്ചിട്ടുള്ള മുട്ട അതിലേക്ക് ചേർത്ത് കൊടുക്കാം.

മുട്ട ചേർത്തതിനുശേഷം മസാല മാറ്റിവയ്ക്കാൻ ഇനി നമുക്ക് ഒരു മിക്സിയുടെ ജാറിലേക്ക് അരിപ്പൊടി ചേർത്ത് അതിലേക്ക് കുറച്ച് തേങ്ങയും പിന്നെ കുറച്ച് ചോറും ചേർത്ത് നന്നായിട്ട് അരച്ചെടുക്കുക അതിലേക്ക് തിളച്ച വെള്ളം കൂടി ഒഴിച്ചു കൊടുത്തു വേണം അരച്ചെടുക്കേണ്ടത് ആവശ്യത്തിന് ഉപ്പും ചേർത്ത്നന്നായിട്ട് അരച്ചെടുക്കുക.

അടുത്തതായി ചെയ്യേണ്ടത് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുത്തു അതിലേക്ക് ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് നന്നായിട്ട് മൂപ്പിച്ചതിനു ശേഷം അതിലേക്ക് ഈ തയ്യാറാക്കി വെച്ചിട്ടുള്ള മാവ് ഒഴിച്ചു കൊടുക്കുക മാവെല്ലാം ഒഴിച്ചതിനുശേഷം തയ്യാറാക്കി വെച്ചിട്ടുള്ള മുട്ടയുടെ മസാല അതിനു മുകളിലേക്ക് നിരത്തി കൊടുക്കാം.

വളരെ ഹെൽത്തിയും ടെസ്റ്റിമായിട്ടുള്ള ഈ ഒരു പലഹാരം തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചാനൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Dians kannur kitchen.

Comments are closed.