Easy way to stitch Torn Clothes : മിക്കപ്പോഴും പുതിയ ഷർട്ടോ, ചുരിദാറോ ഒക്കെ ഇട്ട് വീടിന് പുറത്ത് ഇറങ്ങുമ്പോൾ ആയിരിക്കും കുറ്റിയിലോ മറ്റോ കൊണ്ട് അവ പെട്ടെന്ന് കീറി പോകുന്നത്. വളരെയധികം പ്രിയപ്പെട്ട തുണികൾ ഇത്തരത്തിൽ കീറി കഴിഞ്ഞാൽ കളയാനും ആർക്കും മനസ്സ് ഉണ്ടാകാറില്ല. അത്തരം അവസരങ്ങളിൽ തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ ട്രിക്കാണ് ഇവിടെ വിശദമാക്കുന്നത്.
അതായത് കീറിയ തുണി തുന്നൽ ഒന്നും കൂടാതെ തന്നെ ഒട്ടിച്ചെടുക്കുന്ന രീതിയാണ് ഇവിടെ ഉപയോഗിക്കുന്നത്. ആദ്യം തന്നെ കീറിയ ഭാഗത്തിന്റെ അളവ് കൃത്യമായി എടുത്ത ശേഷം അതേ അളവിൽ തുണി ബാക്കിയുണ്ടെങ്കിൽ കട്ട് ചെയ്തെടുത്ത് മാറ്റി വയ്ക്കുക. കൃത്യമായ അളവെടുത്ത് മാത്രമേ ഈയൊരു കാര്യം ചെയ്തു നോക്കാനായി ശ്രമിക്കാവൂ. ശേഷം കടകളിൽ നിന്നും മറ്റും ലഭിക്കുന്ന പ്ലാസ്റ്റിക് കവർ മുറിച്ചു വെച്ച്
തുണിയേക്കാൾ അല്പം വലിപ്പം കൂട്ടി മുറിച്ചെടുക്കുക. മുറിച്ചെടുത്ത തുണിയുടെ അതേ ആകൃതിയിൽ തന്നെ പ്ലാസ്റ്റിക് കവറും കട്ട് ചെയ്ത് എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഹോളുള്ള ഭാഗത്ത് മുറിച്ചു വച്ച തുണി കഷ്ണം മുകളിലും താഴെ ഭാഗത്ത് പ്ലാസ്റ്റിക് കവറും വരുന്ന രീതിയിൽ സെറ്റ് ചെയ്തു കൊടുക്കുക. തുണിയുടെ മുകളിലായി ഒരു എ ഫോർ ഷീറ്റ് വെച്ചു കൊടുക്കാവുന്നതാണ്. ശേഷം ഇസ്തിരിപ്പെട്ടി നല്ലതുപോലെ ചൂടാക്കി എ ഫോർ ഷീറ്റിനു മുകളിൽ പ്രസ്സ് ചെയ്തു കൊടുക്കുക.
കുറച്ചുനേരം ഈയൊരു രീതിയിൽ ചെയ്തശേഷം ഇസ്തിരിപ്പെട്ടി എടുത്ത് മാറ്റാവുന്നതാണ്. ചൂടെല്ലാം പോയ ശേഷം എ ഫോർ ഷീറ്റ് തുണിയിൽ നിന്നും പതുക്കെ അടർത്തിയെടുക്കുക. ഇതേ രീതിയിൽ തുണിക്ക് പുറകിലായി പറ്റിപ്പിടിച്ചിരിക്കുന്ന പ്ലാസ്റ്റിക് കഷണവും എളുപ്പത്തിൽ അടർത്തിയെടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തുണികൾ തുന്നാതെ തന്നെ ഈയൊരു രീതിയിൽ കീറിയ വസ്ത്രങ്ങൾ ശരിയാക്കി എടുക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Sonal Sajith Vlogs