Easy Unniyappam Recipe Without Mold : ഒരു തവി മാത്രം മതി! ഉണ്ണിയപ്പം ഉണ്ടാക്കാൻ ഇനി ഉണ്ണിയപ്പ ചട്ടി വേണ്ട! നല്ല സോഫ്റ്റ് ഉണ്ണിയപ്പം ഉണ്ടാക്കാൻ ഇനി എന്തെളുപ്പം. ഒരു തവി മാത്രം മതി നല്ല പഞ്ഞി പോലത്തെ സോഫ്റ്റ് ഉണ്ണിയപ്പം ഈസിയായി ഉണ്ടാക്കാൻ. ഉണ്ണിയപ്പം ഇഷ്ടം ഇല്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല. പ്രത്യേകിച്ച് നമ്മൾ മലയാളികൾക്ക്. സംഗതി എല്ലാവർക്കും ഇഷ്ടമാണെങ്കിലും പലരും ഉണ്ണിയപ്പം ഉണ്ടാക്കാൻ ശ്രമം നടത്താറില്ല.
അതിന് ഒരു പ്രധാന കാരണം ഉണ്ണിയപ്പ ചട്ടി ഇല്ല എന്നതാണ്. ഇനി ആരും ഉണ്ണിയപ്പ ചട്ടി ഇല്ലാത്തതിന്റെ പേരിൽ ഉണ്ണിയപ്പം ഉണ്ടാക്കാൻ മടി കാണിക്കേണ്ട. ഉണ്ണിയപ്പ ചട്ടി ഇല്ലാതെയും ഉണ്ണിയപ്പം സുഖമായി ഉണ്ടാക്കാം. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഈ ഉണ്ണിയപ്പം എങ്ങനെയെന്ന് നോക്കാം. ഉണ്ണിയപ്പം തയ്യാറാക്കാൻ ആദ്യം പച്ചരി നാല് മണിക്കൂർ വെള്ളത്തിൽ ഇട്ട് നന്നായി കുതിർത്ത് എടുക്കുക
ശേഷം വെള്ളത്തിൽ നിന്നും വാരി വെള്ളമൂറുന്നു പോകാൻ അനുവദിക്കുക. അരി അരയ്ക്കാൻ ഉപയോഗിക്കേണ്ടത് ശർക്കര പാനിയാണ്. മറ്റ് വെള്ളമൊന്നും ചേർക്കാൻ പാടില്ല. അതുകൊണ്ട് അരി അരയ്ക്കാൻ എടുക്കുന്നതിനു മുൻപായി തന്നെ 400 ഗ്രാം ശർക്കര എടുത്ത് പാനി ആക്കിയതിനു ശേഷം നന്നായി അരച്ചെടുക്കുക. ശേഷം അരി അരയ്ക്കുമ്പോൾ വെള്ളത്തിനുപകരം ചേർക്കേണ്ടത് ഈ പാനി ആണ്.