Easy Tips To Dry Clothes Using Cooker : മഴക്കാലമായാൽ നമ്മുടെയെല്ലാം വീടുകളിൽ നേരിടേണ്ടി വരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് തുണി ഉണക്കിയെടുക്കുക എന്നത്. പ്രത്യേകിച്ച് കുട്ടികൾ സ്കൂളിൽ പോകുന്ന വീടുകളിൽ യൂണിഫോമെല്ലാം അലക്കി ഉണക്കി എടുക്കുക എന്നത് വളരെയധികം ബുദ്ധിമുട്ടേറിയ കാര്യമാണ്. അത്തരം സാഹചര്യങ്ങളിൽ പരീക്ഷിച്ചു നോക്കാവുന്ന
ചില കിടിലൻ ട്രിക്കുകൾ അറിഞ്ഞിരിക്കാം. ജീൻസ് പോലുള്ള കനം കൂടിയ വസ്ത്രങ്ങൾ മഴക്കാലത്ത് ഉണക്കിയെടുക്കാൻ വളരെയധികം ബുദ്ധിമുട്ടാണ്. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള കുക്കർ ഉപയോഗപ്പെടുത്തി തന്നെ ജീൻസ് എളുപ്പത്തിൽ ഉണക്കിയെടുക്കാൻ സാധിക്കും. അതിനായി അത്യാവശ്യം വായ് വട്ടമുള്ള ഒരു കുക്കർ എടുത്ത് അതിലേക്ക് ഇറങ്ങി നിൽക്കുന്ന ഭാഗത്തിൽ ഒരു പാത്രം വയ്ക്കുക.
ശേഷം കഴുകി നല്ലതുപോലെ പിഴിഞ്ഞെടുത്ത ജീൻസ് മടക്കി അതിനകത്തേക്ക് ഇറക്കി വയ്ക്കുക. കുക്കറിന്റെ അടപ്പ് വെച്ച് സ്റ്റൗ ഓൺ ചെയ്യാവുന്നതാണ്. ആദ്യത്തെ രണ്ട് മിനിറ്റ് നേരം ഹൈ ഫ്ലെയിമിലും പിന്നീട് 7 മിനിറ്റ് നേരം ലോ ഫ്ലെയിമിലും നല്ലതുപോലെ കുക്കർ ചൂടാക്കി എടുക്കണം. അതിനുശേഷം സ്റ്റൗ ഓഫ് ചെയ്തു കുറച്ചുനേരത്തേക്ക് കുക്കർ തുറക്കാതെ വയ്ക്കാം. അൽപനേരം കഴിഞ്ഞ് തുറന്നു നോക്കുമ്പോൾ ജീൻസിലെ വെള്ളമെല്ലാം പോയി നല്ലതുപോലെ ഉണങ്ങി കിട്ടിയിട്ടുണ്ടാകും.മറ്റൊരു രീതി ഹാങ്ങർ ഉപയോഗപ്പെടുത്തിയിട്ടുള്ളതാണ്. അതായത് ഹാങറിൽ നേരിട്ട് തൂക്കി തുണി ഉണക്കുമ്പോൾ തുണിയുടെ എല്ലാ ഭാഗവും ഉണങ്ങി കിട്ടാറില്ല.
അത് മാറ്റിയെടുക്കാനായി ഹാങ്ങറിന് മുകളിൽ കട്ടിയുള്ള നൂല് ഉപയോഗിച്ച് വട്ടത്തിൽ കെട്ടി കൊടുക്കുക.ശേഷം ഹാങ്ങറിൽ തുണിയിട്ട് ഉണക്കിയെടുക്കുകയാണെങ്കിൽ കാറ്റടിക്കുമ്പോൾ തുണിയുടെ എല്ലാ ഭാഗവും തിരിഞ്ഞ് എളുപ്പത്തിൽ ഉണക്കിയെടുക്കാനായി സാധിക്കുന്നതാണ്. കനം കുറഞ്ഞ തുണികളെല്ലാം എളുപ്പത്തിൽ ഉണക്കിയെടുക്കാനായി ബക്കറ്റിൽ നിന്നും വെള്ളത്തോട് കൂടിയുള്ള തുണിയെടുത്ത് ഓട്ടയുള്ള ഒരു പാത്രത്തിൽ താഴെ ഒരു സ്റ്റൈനർ മാതിരി സെറ്റ് ചെയ്ത് വയ്ക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ തുണികളിലെ വെള്ളമെല്ലാം താഴേക്ക് പോയി വളരെ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാൻ സാധിക്കും. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Ansi’s Vlog