അപാര രുചിയിൽ മാമ്പഴം ഡെസ്സേർട്ട്, ഈ സമയം കുടിക്കാൻ ഇതുമതി!!!
വളരെ എളുപ്പത്തിൽ ഏറെ രുചികരമായി തയ്യാറാക്കി എടുക്കാവുന്ന ഒരു ഡെസേർട്ടിന്റെ റെസിപ്പിയാണ് നമ്മളിവിടെ പരിചയപ്പെടുന്നത്. പാലും മാമ്പഴവുമെല്ലാം ചേർത്ത് തയ്യാറാക്കുന്ന ഒരു അടിപൊളി ഐറ്റം ആണിത്. ഈ സമയം കുടിക്കാൻ ഉത്തമമായ അപാര രുചിയുള്ള ഒരു അടിപൊളി ഡ്രിങ്കാണിത്. മാങ്ങ കൊണ്ടുള്ള ഈ കിടിലൻ ഡ്രിങ്ക് എങ്ങിനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.
Ingredients:
മാങ്ങ – 1 കപ്പ്
പാൽ – 1 ലിറ്റർ
പഞ്ചസാര – 3/4 കപ്പ്
കസ്റ്റാർഡ് പൗഡർ – 1 ടേബിൾ സ്പൂൺ
പാൽ – 2 ടേബിൾ സ്പൂൺ
അണ്ടിപ്പരിപ്പ് – 2 ടേബിൾ സ്പൂൺ
പിസ്ത – 2 ടേബിൾ സ്പൂൺ
ബദാം – 2 ടേബിൾ സ്പൂൺ
മാങ്ങ – 1 കപ്പ്
കസ്കസ് – 1 1/2 ടീസ്പൂൺ
ചൗവ്വരി – 1/2 കപ്പ്
ആദ്യമായി ഒരു പാത്രത്തിലേക്ക് ഒരു ലിറ്റർ പാല് ചേർത്ത് നല്ലപോലെ ഒന്ന് ചൂടാക്കിയെടുക്കാം. പാൽ ചൂടായി വരുമ്പോൾ ഇതിലേക്ക് മുക്കാൽ കപ്പ് പഞ്ചസാര ചേർത്ത് കൊടുക്കണം. ശേഷം ഒരു ബൗളിലേക്ക് ഒരു ടേബിൾ സ്പൂൺ കസ്റ്റാർഡ് പൗഡർ എടുത്ത് അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ പാല് ചേർത്ത് നന്നായി മിക്സ് ചെയ്തെടുത്ത ശേഷം പാലിലേക്ക് ചേർത്ത് കൊടുക്കണം. ശേഷം മീഡിയം തീയിൽ പതിനഞ്ച് മിനിറ്റോളം പാൽ പകുതി ഭാഗത്തോളം കുറുക്കിയെടുക്കണം. കുറുക്കിയെടുത്ത പാൽ തണുക്കാനായി അടുപ്പിൽ നിന്നും മാറ്റണം.
അടുത്തതായി ഒരു പാത്രത്തിലേക്ക് കുറച്ച് അധികം വെള്ളം ചേർത്ത് ചൂടാകുമ്പോൾ അതിലേക്ക് അരക്കപ്പ് ചൗവ്വരി ചേർത്ത് ഉയർന്ന തീയിൽ നന്നായി വേവിച്ചെടുക്കണം. ചൗവ്വരി നന്നായി വെന്ത് ട്രാൻസ്പരന്റായി കിട്ടുന്നതാണ് ഇതിൻറെ പാകം. ശേഷം തീ ഓഫ് ചെയ്ത് ഇത് ഒരു അരിപ്പ പാത്രത്തിലേക്ക് മാറ്റാം. ഇതിന് മുകളിലൂടെ രണ്ടോ മൂന്നോ ഗ്ലാസ് തണുത്ത വെള്ളം ഒഴിച്ച് ഇത് നന്നായൊന്ന് കഴുകിയെടുക്കണം. ചൗവ്വരിയിലെ പശ പോലെയുള്ളത് മാറ്റിയെടുക്കാനാണ് ഇത്തരത്തിൽ ചെയ്യുന്നത്. ഇതിലേക്ക് ഒരു കപ്പ് നല്ല പഴുത്ത മാമ്പഴം ചേർത്ത് നന്നായി അരച്ചെടുത്ത ശേഷം മറ്റൊരു ബൗളിലേക്ക് മാറ്റണം. അടുത്തതായി ഒരു പാത്രത്തിലേക്ക് ഒന്നര ടീസ്പൂൺ കസ്കസ്, മുക്കാൽ കപ്പ് വെള്ളവും കൂടെ ചേർത്ത് നന്നായി ഒന്ന് കുതിർത്തെടുത്ത ശേഷം മാറ്റി വയ്ക്കണം. വേനലിന്റെ ക്ഷീണം അകറ്റാനും ഇഫ്താർ സ്പെഷ്യൽ ആയും ഈ ഡെസേർട്ട് റെസിപ്പി നിങ്ങളും പരീക്ഷിച്ചു നോക്കൂ.