ചോറ് ബാക്കി വന്നോ.!? ഇനി പൊടി വാട്ടി കുഴക്കണ്ടാ; മഞ്ഞുപോലെ സോഫ്റ്റ് ഇടിയപ്പം മിനിറ്റുകൾക്കുള്ളിൽ.!! | Easy Soft Idiyappam Recipe

Easy Soft Idiyappam Recipe : മിക്ക വീടുകളിലും പ്രഭാത ഭക്ഷണങ്ങളിൽ സ്ഥിരമായി ഉണ്ടാക്കുന്ന ഒന്നായിരിക്കും ഇടിയപ്പം. എന്നാൽ മാവ് കുഴച്ച് പീച്ചി എടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതേസമയം ബാക്കി വന്ന ചോറ് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഇടിയപ്പം തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം.

ഈയൊരു രീതിയിൽ ഇടിയപ്പം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ രണ്ട് കപ്പ് അളവിൽ വെള്ള അരിയുടെ ചോറ്, ഒന്നേകാൽ കപ്പ് അളവിൽ അരിപ്പൊടി, ആവശ്യത്തിന് ഉപ്പ്, കുറച്ച് എണ്ണ, തേങ്ങ ചിരകിയത് ഇത്രയുമാണ്. ആദ്യം തന്നെ എടുത്തുവച്ച ചോറ് കുറേശ്ശെയായി ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ചോറിൽ ആവശ്യത്തിന് വെള്ളം ഉള്ളതുകൊണ്ടു തന്നെ അരയാനായി വീണ്ടും ചേർത്ത് കൊടുക്കേണ്ട ആവശ്യം വരുന്നില്ല.

അരച്ചു വെച്ച മാവിലേക്ക് എടുത്തുവച്ച അരിപ്പൊടിയിൽ നിന്നും ഒരു കപ്പ് അളവിൽ ആദ്യം ചേർത്തു കൊടുക്കാവുന്നതാണ്. ശേഷം ആവശ്യത്തിന് ഉള്ള ഉപ്പും കൂടി ചേർത്ത് മാവ് നന്നായി കുഴച്ചെടുക്കുക. പിന്നീട് മാവിന്റെ കൺസിസ്റ്റൻസി ശരിയാക്കാനായി ബാക്കി വന്ന കാൽ കപ്പ് പൊടി കൂടി കുറേശ്ശെയായി മാവിലേക്ക് ഇട്ടു കൊടുക്കുക. മാവ് നല്ലതുപോലെ കുഴച്ച് സോഫ്റ്റായി വരണം. ശേഷം സേവനാഴിയെടുത്ത് അതിനകത്തെല്ലാം അല്പം എണ്ണ സ്പ്രെഡ് ചെയ്ത കൊടുക്കാവുന്നതാണ്

മാവ് പെട്ടെന്ന് വിട്ടു കിട്ടുതിനും അല്പം എണ്ണ മാവിൽ ചേർത്ത് കൊടുക്കാവുന്നതാണ്. പിന്നീട് ഇഡലി പാത്രത്തിൽ വെള്ളമൊഴിച്ച് ആവി കയറ്റാനായി വെക്കുക. എണ്ണ തടവിയിൽ തട്ടിൽ തേങ്ങ ഇട്ടശേഷം മാവ് പീച്ചി കൊടുക്കാവുന്നതാണ്. ഇങ്ങിനെ 5 മിനിറ്റ് നേരം ആവി കയറ്റി എടുക്കുമ്പോഴേക്കും നല്ല സോഫ്റ്റ് ഇടിയപ്പം റെഡിയായിട്ടുണ്ടാവും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. credit : Fathimas Curry World