ഇച്ചിരി തേങ്ങയും റവയും കൊണ്ട് ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ! ഇതിൻ്റെ രുചി അറിഞ്ഞാൽ വീണ്ടും വീണ്ടും ഉണ്ടാക്കും!! | Easy Semolina and Coconut Snack Recipe

Easy Semolina and Coconut Snack Recipe : റവയും തേങ്ങയും കൊണ്ട് ഒരു കിടിലൻ നാലുമണി പലഹാരം! ഇച്ചിരി തേങ്ങയും റവയും കൊണ്ട് ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ! ഇതിൻ്റെ രുചി അറിഞ്ഞാൽ വീണ്ടും വീണ്ടും ഉണ്ടാക്കും. റവ കൊണ്ട് വളരെ എളുപ്പം തയ്യാറാക്കി എടുക്കാവുന്ന കിടിലൻ നാലുമണി പലഹാര ത്തിന്റെ റെസിപി യെ കുറിച്ച് പരിചയപ്പെടാം. വളരെ ടേസ്റ്റി യും അതുപോലെ തന്നെ

തയ്യാറാക്കാൻ വളരെ എളുപ്പവും ആയ ഈ പലഹാരത്തിന് വേണ്ടത് ഒന്നരക്കപ്പ് റവ മിക്സിയുടെ ജാർ ഇട്ട് നല്ലതുപോലെ പൊടിച്ചെടുത്ത് ഒരു ബൗളി ലേക്ക് മാറ്റി വയ്ക്കുക. അതിലേക്ക് രണ്ടു നുള്ള് ഉപ്പ് കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. നല്ല മധുരമുള്ള ഒരു പലഹാരം ആയതുകൊണ്ട് തന്നെ വളരെ കുറച്ച് ഉപ്പ് ചേർത്താൽ മതിയാകും ശേഷം ഇതിലേക്ക് ഒന്നേ മുക്കാൽ കപ്പ് വെള്ളം കൂടി ഒഴിച്ച് നല്ലപോലെ മിക്സ് ചെയ്തു എടുക്കുക.

ഇങ്ങനെ ചെയ്യുന്നത് റവ നല്ലതു പോലെ സോഫ്റ്റ് ആകാൻ വേണ്ടിയാണ്. പത്ത് മിനിറ്റിനുശേഷം വെള്ളം റവ ഏകദേശം വലിച്ചെടുത്ത് ഇരിക്കും. ഒരു പാനിലേക്ക് ഒരു കപ്പ് പൊടിച്ച് ശർക്കര ഇട്ടു കൊടുത്തതിനുശേഷം കാൽകപ്പ് വെള്ളം കൂടി ഒഴിച്ച് ശർക്കരപ്പാനി തയ്യാറാക്കുകയാണ് അടുത്തതായി ചെയ്യേണ്ടത്. ശർക്കരപ്പാനി മറ്റൊരു പാത്രത്തിലേക്ക് മാറ്റി അതിലേക്ക് ഒരു കപ്പ് ചിരകിയ തേങ്ങ കൂടി ചേർത്ത്

നല്ലപോലെ മിക്സ് ചെയ്തു എടുക്കുക. മധുരം ബാലൻസ് ചെയ്യുവാനായി രണ്ടു നുള്ള് ഉപ്പ് ഇട്ടതിനുശേഷം ഗ്രേറ്റ് ചെയ്ത കുറച്ച് ക്യാരറ്റ് കൂടി ഇട്ട് നല്ലപോലെ മിക്സ് ചെയ്തു എടുക്കുക. 1/2 tsp ജീരകപ്പൊടിയും 1 tsp നെയ്യ് കൂടി ഒഴിച്ച് നല്ലതുപോലെ ഇളക്കി കൊടുക്കുക. നല്ല മധുരത്തിൽ വളരെ വ്യത്യസ്തതയോടെ കൂടി ചെയ്യുന്ന റവ അടയുടെ മുഴുവൻ റെസിപ്പി ക്കായി വീഡിയോ മുഴുവനായും കാണൂ. Video Credits : Pachila Hacks