Easy Ottu Pathram Cleaning : വീട്ടുജോലികളിൽ ചിലത് എത്ര സമയമെടുത്ത് ചെയ്താലും ഉദ്ദേശിച്ച രീതിയിൽ ചെയ്തുതീർക്കാനായി സാധിക്കണമെന്നില്ല. അത്തരം സന്ദർഭങ്ങളിലെല്ലാം തീർച്ചയായും ഉപകാരപ്പെടുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി അറിഞ്ഞിരിക്കാം. കടകളിൽ നിന്നും പ്ലാസ്റ്റിക് കവറുകളിൽ സാധനങ്ങൾ വാങ്ങിക്കൊണ്ടു വരുമ്പോൾ മിക്കപ്പോഴും കടുംകെട്ട് ഇട്ടായിരിക്കും കിട്ടുന്നത്. ഇങ്ങിനെ കിട്ടുന്ന കവറുകൾ
കട്ട് ചെയ്ത് എടുക്കുക അല്ലാതെ വേറെ നിവർത്തി ഒന്നും ഉണ്ടാകാറില്ല. എന്നാൽ എത്ര കടുംകെട്ട് ഇട്ട് കിട്ടുന്ന കവറും എളുപ്പത്തിൽ അഴിച്ചെടുക്കാനായി കെട്ടിന്റെ അറ്റം പതുക്കെ ചുരുട്ടി മറുവശത്തു കൂടി ഒന്ന് വലിച്ചെടുത്താൽ മാത്രം മതി. ഇങ്ങനെ ചെയ്യുകയാണെങ്കിൽ ആ കവർ പിന്നീട് ഉപയോഗിക്കാനും സാധിക്കും. മിക്ക വീടുകളിലും ബ്രഡ് വാങ്ങി കൊണ്ടുവന്നാൽ പകുതിയും ബാക്കിയാകുന്ന പതിവ് ഉള്ളതായിരിക്കും.
ഇത്തരത്തിൽ ബാക്കിവരുന്ന ബ്രഡ് പെട്ടെന്ന് പൂത്തു പോകാനുള്ള സാധ്യതയും കൂടുതലാണ്. ബ്രഡ് കൂടുതൽ ദിവസം കേടാകാതെ സൂക്ഷിക്കാനായി കവറിന്റെ മുകൾഭാഗം ഒട്ടും എയർ അകത്തോട്ട് കയറാത്ത വിധത്തിൽ ചുരുട്ടി എടുക്കുക. ബാക്കിവരുന്ന കവറിന്റെ ഭാഗം ബ്രഡ് ഇരിക്കുന്ന ഭാഗത്തോട് മടക്കി സൂക്ഷിക്കുകയാണെങ്കിൽ എക്സ്പയറി ഡേറ്റ് കഴിയുന്നതുവരെ കേടാകാതെ സൂക്ഷിക്കാനായി സാധിക്കും. ഓട്ടുപാത്രങ്ങളും, വിളക്കുമെല്ലാം വൃത്തിയാക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ എത്ര ക്ലാവ് പിടിച്ച പാത്രങ്ങളും
വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്ത് എടുക്കാനായി വീട്ടിൽ തന്നെ ഒരു സൊലൂഷൻ തയ്യാറാക്കി ഉപയോഗിക്കാവുന്നതാണ്. ആദ്യം ക്ലാവ് പിടിച്ച ഭാഗമെല്ലാം ഒരു ന്യൂസ് പേപ്പർ ഉപയോഗിച്ച് തുടച്ചെടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് അര മുറി നാരങ്ങ പിഴിഞ്ഞൊഴിച്ചതും, കുറച്ച് ഭസ്മവും, അല്പം ടൂത്ത് പേസ്റ്റും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഈയൊരു കൂട്ട് വിളക്കിൽ നല്ല രീതിയിൽ തേച്ച് പിടിപ്പിച്ച ശേഷം കഴുകി കളയുകയാണെങ്കിൽ ഓട്ടു പാത്രങ്ങൾ വെട്ടി തിളങ്ങും. ഇത്തരം കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Video Credit : Resmees Curry World