അപാര രുചിയാണ്.!! പാൽ കൊണ്ട് ഒരിക്കലെങ്കിലും ഇതുപോലെ ഒരു മധുരം കുടിച്ചു നോക്കു; കുറഞ്ഞ ചിലവിൽ കൂടുതൽ രുചി.!! | Easy Milk Payasam Dessert Recipe

Easy Milk Payasam Dessert Recipe : വീട്ടിലേക്ക് പെട്ടെന്ന് അതിഥികൾ വരുന്നു എന്ന് കേൾക്കുമ്പോൾ മധുരത്തിനായി എന്ത് ഉണ്ടാക്കുമെന്ന് ചിന്തിക്കുന്നവർ ആയിരിക്കും മിക്ക ആളുകളും. പലപ്പോഴും സമയമില്ലാത്ത അവസരങ്ങളിൽ വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി ഉണ്ടാക്കാവുന്ന സാധനങ്ങളെ പറ്റിയാവും എല്ലാവരും പെട്ടെന്ന് ചിന്തിക്കുക. അത്തരം അവസരങ്ങളിൽ തീർച്ചയായും ഉണ്ടാക്കി നോക്കാവുന്ന രുചികരമായ ഒരു പായസത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

ഈയൊരു പായസം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവ ചൊവ്വരിയാണ്. അതിനാൽ ചൊവ്വരി കുറച്ചുനേരം നല്ലതുപോലെ കഴുകിയശേഷം വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കണം. അതിനുശേഷം അടി കട്ടിയുള്ള ഒരു പാത്രം എടുത്ത് അതിൽ മുക്കാൽ ഭാഗത്തോളം വെള്ളമൊഴിച്ച് നല്ലതുപോലെ തിളച്ചു വരുമ്പോൾ കുതിർത്തി വെച്ച ചൊവ്വരി ഇട്ടു കൊടുക്കുക. ചൊവ്വരിയിലെ വെള്ളമെല്ലാം ഒന്ന് കുറുകി തുടങ്ങുമ്പോൾ അതിലേക്ക് ഒരു ലിറ്റർ അളവിൽ ഫുൾ ഫാറ്റ് മിൽക്ക് ഒഴിച്ചുകൊടുക്കണം

പാലും ചൊവ്വരിയും നല്ല രീതിയിൽ തിളച്ച് സെറ്റായി തുടങ്ങുമ്പോൾ മധുരത്തിന് ആവശ്യമായ ഒന്നേകാൽ കപ്പ് കണ്ടൻസ്ഡ് മിൽക്ക് കൂടി അതിലേക്ക് ചേർത്തു കൊടുക്കാം. കണ്ടൻസ്ഡ് മിൽക്ക് ഉപയോഗിക്കാൻ ഇഷ്ടമില്ലാത്തവർക്ക് മധുരത്തിന് ആവശ്യമായ പഞ്ചസാര ചേർത്തു കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ പായസം നല്ല രീതിയിൽ കുറുകി വരുന്നതായി കാണാവുന്നതാണ്.കൂടാതെ പായസത്തിലേക്ക് ഒരു പിഞ്ച് ഉപ്പും മധുരം ആവശ്യമാണെങ്കിൽ പഞ്ചസാരയും ചേർത്ത് മിക്സ് ചെയ്ത് കൊടുക്കാവുന്നതാണ്.

പായസം നന്നായി തിളച്ച് കുറുകി വരുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാം. ശേഷം പായസത്തിലേക്ക് ആവശ്യമായ അണ്ടി പരിപ്പും മുന്തിരിയും വറുത്തെടുക്കാനായി ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് നെയ്യൊഴിച്ച് കൊടുക്കുക. ശേഷം അണ്ടിപ്പരിപ്പും,മുന്തിരിയും വറുത്ത് അതുകൂടി പായസത്തിലേക്ക് ചേർത്തു കൊടുത്താൽ രുചികരമായ ഒരു ഡെസേർട്ട് റെഡിയായി കഴിഞ്ഞു. വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി ഈ ഒരു രീതിയിൽ രുചികരമായ ഒരു പായസം തയ്യാറാക്കി എടുക്കാവുന്നതാണ്.കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Fathimas Curry World