ചോറ് ബാക്കി ഇരിപ്പുണ്ടോ? ഒരുപിടി ചോറുണ്ടെങ്കിൽ വെറും 2 മിനുട്ടിൽ നല്ല സോഫ്റ്റ് അപ്പം റെഡി! രാവിലെ ഇനി എന്തെളുപ്പം!! | Easy Leftover Rice Appam Recipe
Easy Leftover Rice Appam Recipe : എല്ലാദിവസവും ചായയോടൊപ്പം എന്ത് സ്നാക്ക് തയ്യാറാക്കി നൽകണമെന്ന് ചിന്തിക്കുന്നവരായിരിക്കും മിക്ക അമ്മമാരും. അത്തരം അവസരങ്ങളിൽ വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു അപ്പത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു അപ്പം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ ഒരു കപ്പ് അളവിൽ പച്ചരി, മൂന്ന് ടേബിൾസ്പൂൺ ചോറ്, ഒരു പിഞ്ച് ഏലയ്ക്ക പൊടിച്ചെടുത്തത്,
ഒരു പിഞ്ച് കരിഞ്ചീരകം, കുറച്ച് ഉപ്പ്, ശർക്കര പാനി, വറുത്തെടുക്കാൻ ആവശ്യമായ എണ്ണ ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ കഴുകി വൃത്തിയാക്കി എടുത്ത പച്ചരി നാല് മണിക്കൂർ നേരം കുതിരാനായി വെള്ളത്തിൽ ഇട്ടു വയ്ക്കുക. അരി നന്നായി കുതിർന്നു വന്നു കഴിഞ്ഞാൽ വെള്ളം മുഴുവനായും ഊറ്റിക്കളഞ്ഞ് മിക്സിയുടെ ജാറിലേക്ക് ഇടുക. അതോടൊപ്പം തന്നെ ചോറ്, മധുരത്തിന് ആവശ്യമായ ശർക്കരപ്പാനി എന്നിവ കൂടി ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ശർക്കരപ്പാനി തയ്യാറാക്കുമ്പോൾ അത്യാവശ്യം കട്ടിയുള്ള രൂപത്തിലാണ് വേണ്ടത്.
അരച്ചെടുത്ത മാവ് ഒരു പാത്രത്തിലേക്ക് ഒഴിച്ച് വയ്ക്കുക. ശേഷം ഏലയ്ക്ക പൊടിച്ചതും, കരിഞ്ചീരകവും, ഉപ്പും ചേർത്ത് മാവ് നല്ലതുപോലെ ഇളക്കുക.ഈ ഒരു സമയത്ത് മാവിന് കട്ടി കൂടുതലായി തോന്നുകയാണ് എങ്കിൽ അല്പം വെള്ളം കൂടി മാവിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. കുഴിയുള്ള ഒരു ചീനച്ചട്ടി അടുപ്പത്ത് വച്ച് ചൂടാകുമ്പോൾ അതിലേക്ക് അപ്പം വറുത്തെടുക്കാൻ ആവശ്യമായ എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ നന്നായി വെട്ടി തിളച്ചു തുടങ്ങുമ്പോൾ ഒരു കരണ്ടി അളവിൽ മാവ് എണ്ണയിലേക്ക് ഒഴിച്ചു കൊടുക്കാവുന്നതാണ്.
അപ്പത്തിന്റെ ഒരുവശം നന്നായി വെന്തു വന്നു കഴിഞ്ഞാൽ ചട്ടിയുടെ സൈഡിലേക്ക് മാറ്റി അല്പം എണ്ണ അപ്പത്തിന്റെ മുകളിലായി തൂവി കൊടുക്കാവുന്നതാണ്. ഈയൊരു അപ്പം രണ്ടുവശവും മറിച്ചിട്ട് വറുത്തെടുക്കേണ്ട ആവശ്യം വരുന്നില്ല. മാത്രമല്ല സാധാരണ അപ്പം ഉണ്ടാക്കുന്ന രീതികളിൽ ഉള്ളതുപോലെ മാവ് പുളിപ്പിച്ചെടുക്കേണ്ട ആവശ്യവും വരുന്നില്ല. വളരെ എളുപ്പത്തിൽ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി ഈയൊരു അപ്പം തയ്യാറാക്കി നോക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : She book