ഒരു പഴയ മൺകലം മാത്രം മതി! അടുക്കളയിലെ ഏത് വേസ്റ്റും ഇനി തരി പോലെ കമ്പോസ്റ്റ് ആക്കാം; ഇനി എന്തെളുപ്പം!! | Easy Kitchen Compost Making

Easy Kitchen Compost Making : ഒരു പഴയ മൺകലം മാത്രം മതി! അടുക്കളയിലെ ഏത് വേസ്റ്റും ഇനി തരി പോലെ കമ്പോസ്റ്റ് ആക്കാം; ഇനി എന്തെളുപ്പം. അടുക്കളയിലെ വേസ്റ്റ് ഇനി ചുമ്മാ കളയല്ലേ! പഴയ ഒരു മൺകലം മതി ഏത് കിച്ചൻ വേസ്റ്റും ഈസിയായി കമ്പോസ്റ്റ് ആക്കാൻ; കിച്ചൻ വേസ്റ്റുകൊണ്ടൊരു അടിപൊളി കമ്പോസ്റ്റ്! വീടുകളിലെ പൂന്തോട്ടങ്ങളിൽ നാം നട്ടുവളർത്തുന്ന പത്തുമണി ചെടികൾക്കും മറ്റു പൂച്ചെടികൾക്കും കൊടുക്കാവുന്ന നല്ലൊരു വളത്തിന് കുറിച്ചാണ് പറയുന്നത്.

നമ്മുടെ വീടുകളിൽ മിച്ചം വരുന്ന ഭക്ഷണ സാധനങ്ങൾ കൊണ്ട് തന്നെയാണ് നാം ഈ കമ്പോസ്റ്റ് നിർമ്മിക്കുന്നത്. വീടുകളിലെ പച്ചക്കറികളുടെ വേസ്റ്റ്, മീൻ വേസ്റ്റ്, മിച്ചം വരുന്ന ചോറ് എന്നിവ എല്ലാം നാം പറമ്പിലേക്ക് വലിച്ചെറിയാണ് പതിവ്. എന്നാൽ ഇവ കൊണ്ട് എല്ലാം തന്നെ നമുക്ക് ഉപകാരപ്രദമായ രീതിയിൽ നല്ലൊരു കമ്പോസ്റ്റ് തയ്യാറാക്കി എടുക്കാം എങ്കിലോ. ഇതിനായി ആദ്യം ചെയ്യേണ്ടത് ഒരു കലം എടുത്ത് അതിലേക്ക്

വീടുകളിൽ മിച്ചം വരുന്ന പച്ചക്കറി വേസ്റ്റ്, ഉള്ളിത്തൊലി, മീൻ വേസ്റ്റ്, ഇറച്ചിയുടെ വേസ്റ്റ് മുതലായവ ഇട്ടു കൊടുക്കുക എന്നുള്ളതാണ്. പഴത്തൊലി മുതലായവ ചെറുതായി അരിഞ്ഞു ഇട്ടു കൊടുക്കുകയാണെങ്കിൽ നമുക്ക് പെട്ടെന്ന് തന്നെ പൊടിച്ച് എടുക്കാവുന്നതാണ്. കലത്തിനുള്ളിൽ ഇട്ടതിനുശേഷം മുകളിലായി കുറച്ചു തൈര് കൂടി ഒഴിച്ചു കൊടുക്കുക. കൂടാതെ ഇവയ്ക്ക് മുകളിലായി ഒരു ചിരട്ട മണ്ണു കൂടെ നിരത്തിയിട്ട് മാറ്റി വയ്ക്കുക.

ഏകദേശം രണ്ടു മൂന്നാഴ്ചയോളം മാറ്റി വയ്ക്കുകയാണെങ്കിൽ ഇത് നല്ലതു പോലെ പൊടിഞ്ഞു കിട്ടുന്നത് ആയിരിക്കും. മുരിങ്ങാക്കോല് മുതലായവ ഇടുകയാണ് എങ്കിൽ അവ ദ്രവിക്കാതെ ഇരിക്കുന്നതിനാൽ ഇങ്ങനെയുള്ള പച്ചക്കറികൾ ഇടാതിരിക്കുക ആണ് നല്ലത്. കമ്പോസ്റ്റ് എങ്ങനെ തയ്യാറാക്കി എടുക്കേണ്ടത് എന്നുള്ള വിശദ വിവരങ്ങൾ വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കൂ. Video credit : My Simple Life Style