എന്റെ പൊന്നോ എന്താ രുചി.!! ചായ തിളക്കുന്ന നേരം കൊണ്ട് പലഹാരം റെഡി; ഒരെണ്ണം കഴിച്ചാൽ പിന്നെ പാത്രം കാലിയാകുന്നത് അറിയില്ല.!! | Easy Evening Tea Snack Recipe
Easy Evening Tea Snack Recipe : വൈകുന്നേരങ്ങളിൽ ചായയോടൊപ്പം വ്യത്യസ്തമായ സ്നാക്കുകൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവർ ആയിരിക്കും മിക്ക ആളുകളും. അത്തരത്തിൽ പരീക്ഷിച്ചു നോക്കാവുന്ന ഒരു രുചികരമായ പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു സ്നാക്ക് തയ്യാറാക്കാനായി ഒരു വലിയ ഉള്ളി തൊലി കളഞ്ഞ് ചെറിയ കഷണങ്ങളായി അരിഞ്ഞെടുത്തത്, ഒരു കപ്പ് അളവിൽ അരിപ്പൊടി,
ഇഞ്ചി ചെറുതായി അരിഞ്ഞെടുത്തത്, പച്ചമുളക്, കറിവേപ്പില, ചില്ലി ഫ്ലേക്സ്, ഗരം മസാല, മഞ്ഞൾപൊടി, ഉപ്പ്, വറുത്തെടുക്കാൻ ആവശ്യമായ എണ്ണ ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് കഴുകി വൃത്തിയാക്കി അരിഞ്ഞെടുത്ത ഉള്ളി ഇട്ടുകൊടുക്കുക. അതിലേക്ക് പച്ചമുളകും, കറിവേപ്പിലയും, ഇഞ്ചിയും ചേർത്ത് നല്ലതുപോലെ ഇളക്കുക. ശേഷം പൊടികളെല്ലാം ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യണം.
ഈയൊരു സമയത്ത് തന്നെയാണ് അരിപ്പൊടിയും ചേർത്ത് കൊടുക്കേണ്ടത്. അരിപ്പൊടിയിലേക്ക് ഉള്ളിയിൽ നിന്നും ഇറങ്ങുന്ന വെള്ളം നല്ലതുപോലെ മിക്സാകണം. അതോടൊപ്പം തന്നെ മാവ് പിടിക്കാൻ ആവശ്യത്തിന് ഉള്ള വെള്ളം കൂടി ചേർത്ത് കൊടുക്കേണ്ടതുണ്ട്. ഇത് കുറച്ചുനേരം റസ്റ്റ് ചെയ്യാനായി മാറ്റി വയ്ക്കാം. അതിനു ശേഷം ഒരു അടി കട്ടിയുള്ള പാത്രം അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ എണ്ണയൊഴിച്ചു കൊടുക്കുക
എണ്ണ നന്നായി തിളച്ച് വരുമ്പോൾ തയ്യാറാക്കിവെച്ച മാവ് ചെറിയ ഉരുളകളാക്കി എണ്ണയിലേക്ക് ഇട്ടു കൊടുക്കാവുന്നതാണ്. ഈയൊരു സ്നാക്കിന്റെ രണ്ടുവശവും നല്ലതുപോലെ മൊരിഞ്ഞു ക്രിസ്പായി വരുമ്പോൾ എണ്ണയിൽ നിന്നും എടുത്തു മാറ്റാവുന്നതാണ്. മാവിന്റെ ഷേയ്പ്പ് ആവശ്യത്തിന് മാറ്റി ഉണ്ടാക്കാവുന്നതാണ്. വളരെ കുറഞ്ഞ സമയം കൊണ്ട് രുചികരമായി തയ്യാറാക്കാവുന്ന ഒരു കിടിലൻ സ്നാക്കാണ് ഇത്. Video Credit : Recipes By Revathi