Easy Egg Puttu Recipe : പ്രഭാത ഭക്ഷണത്തിൽ വ്യത്യസ്തത കൊണ്ടുവരാൻ ആഗ്രഹിക്കുന്നവരാണ് വീട്ടമ്മമാർ. അങ്ങനെ ചിന്തിക്കുന്ന വീട്ടമ്മമാർക്ക് അനായാസം തയ്യാറാകുന്ന ഒരു വിഭവമാണ് മുട്ട പുട്ട്. ഇതിന് ആവശ്യമായ വിഭവം പുഴുങ്ങിയ രണ്ടു മുട്ടയാണ്. അതിനുശേഷം വീട്ടിലേക്ക് വയ്ക്കുന്നതിനായി മസാല തയ്യാറാക്കണം.
നന്നായി തിളച്ച എണ്ണയിലേക്ക് ചെറുതായി കൊത്തിയരിഞ്ഞ സവാള, പച്ചമുളക് എന്നിവ ചേർത്ത് നന്നായി ഇളക്കി എടുക്കുക. ഇത് ഒന്ന് വഴന്നു വരുമ്പോൾ നന്നായി പഴുത്ത തക്കാളി ചെറുതായി മുറിച്ച് ഇതിലേക്കു ചേർത്തിളക്കുക. ഉടഞ്ഞു വരുന്ന വരെ ഈ രീതി തുടരുക. പെട്ടെന്ന് വെന്തു കിട്ടുന്നതിനായി വേണമെങ്കിൽ ഇതൊന്നു അടച്ചു വച്ച് വേവിയ്ക്കാം.
അതിനു ശേഷം അതിലേക്ക് അല്പം മല്ലിയില, ഉപ്പ് ആവശ്യത്തിന്, കുരുമുളക് പൊടി, അല്പം മുളകുപൊടി, ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് നന്നായി വഴറ്റി എടുക്കുക. അതിനുശേഷം ഇത് ഒന്ന് കൊഴുത്തു കിട്ടുന്നതിനായി അല്പം തേങ്ങാപ്പാലും ചേർത്ത് കൊടുക്കാം. തേങ്ങാപ്പാൽ വെള്ളം ചേർത്ത് ഇതിൽ ഒഴിക്കാം, എന്നാൽ ഇതിൻറെ ഒരു കൊഴുപ്പു നഷ്ടപ്പെടാതെ നോക്കേണ്ടത് അത്യാവശ്യമാണ്.
അതിനുശേഷം ആവശ്യമായ പൊടി കുഴച്ച് എടുക്കുകയാണ് അടുത്ത ഘട്ടം. ശേഷം പുട്ടുകുറ്റിയിലേക്ക് ആദ്യം അല്പം തേങ്ങയും അരച്ചുവെച്ച പുട്ടുപൊടിയും അതിനു മുകളിലായി പുഴുങ്ങിയ മുട്ട അരിഞ്ഞ് ചേർത്ത് ആവിയിൽ പുഴുങ്ങി എടുക്കാം. എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. Easy Egg Puttu Recipe Video credit : Ladies planet By Ramshi