Easy Christmas Plum Cake Recipe : ക്രിസ്തുമസ് ആയാൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണല്ലോ പ്ലം കേക്ക്. സാധാരണയായി കടകളിൽ നിന്നും പ്ലം കേക്ക് വാങ്ങി കട്ട് ചെയ്യുന്ന പതിവായിരിക്കും മിക്ക വീടുകളിലും ഉള്ളത്. എന്നാൽ വളരെ എളുപ്പത്തിൽ കടകളിൽ നിന്നും ലഭിക്കുന്ന അതേ രുചിയോട് കൂടിയ പ്ലം കേക്ക് വീട്ടിൽ തന്നെ തയ്യാറാക്കിയെടുക്കാനായി സാധിക്കും. എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. പ്ലം കേക്ക് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ
ഒരു കപ്പ് അളവിൽ മൈദ, ഒരു കപ്പ് അളവിൽ ഡ്രൈ ഫ്രൂട്ട്സ്,നട്സ് എന്നിവ ചെറുതായി കട്ട് ചെയ്തെടുത്തത്, മൂന്നു മുട്ട, ഒരു കപ്പ് അളവിൽ പഞ്ചസാര പൊടിച്ചെടുത്തത്, രണ്ട് ഏലക്ക, ഒരു ചെറിയ കഷണം പട്ട,ഒരു ചെറിയ കഷണം ജാതിക്ക, വാനില എസൻസ്, കാൽകപ്പ് അളവിൽ എണ്ണ ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ ഡ്രൈ ഫ്രൂട്ട്സ് എല്ലാം കട്ട് ചെയ്ത് മാറ്റിവയ്ക്കുക. പഞ്ചസാര കാരമലൈസ് ചെയ്ത് അതിലേക്ക് ഡ്രൈഫ്രൂട്ട്സ് ചേർത്ത് കൊടുക്കുക.
ഒരു പാത്രത്തിലേക്ക് മൈദ പൊടിയും, ഒരു പിഞ്ച് ബേക്കിംഗ് സോഡയും, ഒരു ടീസ്പൂൺ ബേക്കിംഗ് പൗഡറും നല്ലതുപോലെ അരിച്ച് ഇട്ടുകൊടുക്കുക. മൂന്ന് തവണയെങ്കിലും ഈയൊരു രീതിയിൽ പൊടി അരിച്ചെടുക്കണം. അതിനുശേഷം മിക്സിയുടെ ജാറിലേക്ക് എടുത്തുവച്ച പഞ്ചസാരയും, ഏലക്ക, പട്ട, ജാതിക്ക എന്നിവയും ചേർത്ത് ഒട്ടും തരിയില്ലാതെ പൊടിച്ചെടുക്കുക. അതിലേക്ക് മൂന്ന് മുട്ട കൂടി പൊട്ടിച്ചൊഴിച്ച് നല്ലതുപോലെ അടിച്ചെടുക്കുക. ശേഷം മുക്കാൽ കപ്പ് എണ്ണ യും, വാനില എസൻസും കൂടി ചേർത്ത് അടിച്ചെടുക്കുക.
എടുത്തുവച്ച ഡ്രൈ ഫ്രൂട്ടിലേക്ക് പൊടി കുറേശ്ശെയായി ഇട്ട് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം അടിച്ച് വച്ച മുട്ട കൂടി മാവിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കണം. കേക്ക് ഉണ്ടാക്കാൻ ആവശ്യമായ പാത്രത്തിൽ ഒരു ബട്ടർ പേപ്പർ വട്ടത്തിൽ മുറിച്ച് വെച്ച് അതിനു മുകളിലേക്ക് ബാറ്റർ കൊടുക്കുക. സ്റ്റൗ ഓൺ ചെയ്ത് ഒരു ദോശക്കല്ല് വെച്ച് ചൂടാകുമ്പോൾ അതിന് മുകളിൽ പാത്രം വച്ച് കേക്ക് ബേയ്ക്ക് ചെയ്തെടുക്കാം. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Jas’s Food book