Easy Brinjal Farming Tips : ഇതൊരു സ്പൂൺ മാത്രം മതി! കൊമ്പൊടിയും വിധം വഴുതന കുലകുത്തി കായ്ക്കാൻ; ഇനി വഴുതന പൊട്ടിച്ചു മടുക്കും. പൂക്കൾ ഒന്നും കൊഴിയാതെ വഴുതന കുലകുലയായ് പിടിക്കാൻ ഈ സൂത്രം ചെയ്താൽ മതി. പൂക്കൾ ഒന്നും തന്നെ നഷ്ടപ്പെടാതെ വഴുതനയിൽ പിടിക്കുന്ന എല്ലാ പൂവും കായ്കൾ ആക്കി മാറ്റുന്നതെങ്ങനെ എന്ന് നോക്കാം. വഴുതനകൾ പലതരത്തിലുണ്ട് മാലാഖ വഴുതനങ്ങ,
വയലറ്റ് വഴുതനങ്ങ, തക്കാളി വഴുതന എന്നിങ്ങനെ വഴുതനങ്ങ അനവധിയാണ്. പൂക്കൾ ഉണ്ടാകുവാനായി വളപ്രയോഗം നടത്തണം എങ്കിലും ഉണ്ടായ പൂക്കളിൽ മറ്റ് കീടബാധ ഏൽക്കാതിരിക്കാൻ വൈകുന്നേര സമയങ്ങളിൽ പുകച്ചു കൊടുക്കേണ്ടത് അത്യാവശ്യമാണ്. ദിവസവും പുകച്ച് കൊടുത്തു കഴിഞ്ഞാൽ നല്ല റിസൾട്ട് ലഭിക്കുന്നതായി കാണാവുന്നതാണ്. ഇതിനായി വേണ്ടത് കുറച്ച് കുന്തിരിക്കം ആണ്.
സാധാരണ കനലിൽ നിന്നും വരുന്നതിനേക്കാളും കൂടുതൽ പുക കുന്തിരിക്കം ഇട്ടു കൊടുത്താൽ ഉണ്ടാകും. കുന്തിരിക്കം പുകക്കുവാനായി ചട്ടിയോ ചിരട്ടയോ ഉപയോഗിക്കാം. കനലിന് അകത്തേക്ക് കുന്തിരിക്കം ഇട്ടതിനുശേഷം ചെടികളുടെ ചുവട്ടിൽ ആയി കാണിക്കുകയാണെങ്കിൽ കീടശല്യം മാറുന്നതാണ്. വൈകുന്നേരങ്ങളിൽ ഇങ്ങനെ ചൂട് തട്ടി കൊടുക്കുന്നത് കൊണ്ട് ചെടികളിൽ ധാരാളം മാറ്റങ്ങൾ കാണപ്പെടുന്നു.
മുളക്, പയർ തുടങ്ങി ഒട്ടുമിക്ക എല്ലാ പച്ചക്കറികളും ഇങ്ങനെ പുകച്ചു കൊടുക്കാവുന്നതാണ്. നല്ല രീതിയിൽ വളപ്രയോഗം നടത്തിയാൽ മാത്രമേ നല്ല രീതിയിൽ റിസൾട്ട് ലഭിക്കുകയുള്ളൂ. അതിനോടൊപ്പം തന്നെ നല്ല രീതിയിൽ രണ്ടുനേരവും വെള്ളം ഒഴിച്ചു കൊടുക്കുക. കൂടുതൽ വിവരങ്ങൾ വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും നിങ്ങൾ കണ്ടു നോക്കൂ. എന്നിട്ട് ഇതുപോലെ നിങ്ങളും വഴുതന കൃഷി ചെയ്തു നോക്കൂ. Video credit : Mini’s LifeStyle