രാവിലയോ രാത്രിയോ ഏത് നേരവും കഴിക്കാം; ഇതുപോലെ ഉണ്ടാക്കിയാൽ എല്ലാവരും ചോദിച്ചു വാങ്ങികഴിക്കും കിടു രുചി തന്നെ.!! | Easy Breakfast Turkish Bread Recipe

Easy Breakfast Turkish Bread Recipe : രാവിലെ ബ്രേക്ക്ഫാസ്റ്റ് ആയും രാത്രി ഡിന്നറായും തയ്യാറാക്കി എടുക്കാവുന്ന ഒരു സൂപ്പർ കോംബോ റെസിപ്പിയാണ് നമ്മളിവിടെ പരിചയപ്പെടാൻ പോകുന്നത്. സൽക്കാരങ്ങളിലും മറ്റും സ്പെഷ്യലായി തയ്യാറാക്കി എടുക്കാവുന്ന ഈ അടിപൊളി വിഭവം തയ്യാറാക്കാം. Ingredients:

മൈദ – 2 കപ്പ്യീസ്റ്റ് – 1 ടീസ്പൂൺപഞ്ചസാര – 1/2 ടീസ്പൂൺഉപ്പ് – 1/2 ടീസ്പൂൺഇളം ചൂട് പാൽഒലിവ് ഓയിൽ / വെജിറ്റബിൾ ഓയിൽ / സൺഫ്ലവർ ഓയിൽ – 2 ടേബിൾ സ്പൂൺമല്ലിയിലഉപ്പില്ലാത്ത ബട്ടർ – 2 ടേബിൾ സ്പൂൺവറ്റൽ മുളക് പൊടിച്ചത് – 1 ടീസ്പൂൺഓയിൽ – 2 – 2 1/2 ടേബിൾ സ്പൂൺഏലക്ക – 2 എണ്ണംഗ്രാമ്പു – 2 എണ്ണംകറുവപ്പട്ട – ചെറിയ 2 കഷണംസവാള – 2 എണ്ണംഉപ്പ് – ആവശ്യത്തിന്ഇഞ്ചി & വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺപച്ചമുളക് – 3 എണ്ണംകറിവേപ്പില – 2 തണ്ട്തക്കാളി – 2 എണ്ണംചിക്കൻ മസാല – 1 1/2 ടേബിൾ സ്പൂൺകാശ്മീരി മുളക്പൊടി – 1 ടീസ്പൂൺമഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺചിക്കൻ – 1/2 കിലോകുരുമുളക് പൊടി – 3/4 + 1/2 ടീസ്പൂൺവെള്ളം – 1/2 കപ്പ്കട്ടി തേങ്ങാപാൽ – 300 ml

ആദ്യമായി ഒരു പാത്രത്തിലേക്ക് 1/3 കപ്പ് അളവിൽ അല്ലെങ്കിൽ അഞ്ച് ടേബിൾ സ്പൂൺ ഇളം ചൂടുള്ള വെള്ളം ചേർത്ത് കൊടുക്കണം. ശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാരയും ഒരു ടീസ്പൂൺ യീസ്റ്റും കൂടെ ചേർത്ത് നന്നായി ഇളക്കിയെടുത്ത ശേഷം ഏഴോ എട്ടോ മിനിറ്റോളം ഒന്ന് അടച്ചു വയ്ക്കാം. യീസ്റ്റ് നല്ലപോലെ ആക്റ്റീവ് ആയി വരാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ശേഷം ഇതിലേക്ക് 250 ml കപ്പളവിൽ രണ്ട് കപ്പ് മൈദയും ആവശ്യത്തിന് ഉപ്പും ഒരു ടേബിൾ സ്പൂൺ ഒലിവ് ഓയിലോ സൺഫ്ലവർ ഓയിലോ അല്ലെങ്കിൽ വെജിറ്റബിൾ ഓയിലോ കൂടെ ചേർത്ത് നല്ലപോലെ കൈകൊണ്ട് മിക്സ് ചെയ്തെടുക്കണം. അടുത്തതായി ഇതിലേക്ക് ഇളം ചൂടുള്ള അരക്കപ്പ് പാൽ കുറച്ച് കുറച്ചായി ഒഴിച്ച് ഈ മാവ് നല്ലപോലെ കുഴച്ചെടുക്കണം

ഇത് അത്യാവശം സോഫ്റ്റ് ആയി വരുന്നത്‌ വരെ ഇത് കുഴച്ചെടുക്കണം. ഇത് കയ്യിൽ ഒട്ടിപ്പിടിക്കുന്നുണ്ട് എങ്കിൽ കുറച്ച് ഓയിൽ കയ്യിൽ പുരട്ടി കുഴച്ചെടുക്കാവുന്നതാണ്. ഇത് കുഴച്ചെടുക്കുന്നതിനായി അരക്കപ്പിലും കുറച്ച് പാല് മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. അടുത്തതായി ഒരു ബൗളിലേക്ക് ആവശ്യത്തിന് ഓയിൽ പുരട്ടി കൊടുത്ത ശേഷം കുഴച്ചെടുത്ത മാവ് അതിലേക്ക് വച്ച് കൊടുത്ത് അതിനു മുകളിലായും കുറച്ച് ഓയിൽ പുരട്ടി കൊടുക്കണം. ശേഷം ഇത് നനച്ച് പിഴിഞ്ഞെടുത്ത ഒരു കോട്ടൺ തുണി ഉപയോഗിച്ച് കവർ ചെയ്ത് ഒന്നോ രണ്ടോ മണിക്കൂർ ഓളം റസ്റ്റ് ചെയ്യാനായി വയ്ക്കാം. സൂപ്പർ സോഫ്റ്റ് ടർക്കിഷ് ബ്രെഡ്ഡും അടിപൊളി ചിക്കൻ കറിയും ഉണ്ടാക്കാൻ മറക്കല്ലേ. Video Credit : Fathimas Curry World