വീട്ടിലെ ജോലികളെല്ലാം അടുക്കും, ചിട്ടയോടും, വൃത്തിയോടും കൂടി ചെയ്തു തീർക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ മിക്ക ആളുകളും. എന്നാൽ പലപ്പോഴും അതിനായി എന്ത് ട്രിക്കുകൾ ഉപയോഗപ്പെടുത്തണമെന്ന് പലർക്കും അറിയുന്നുണ്ടാവില്ല. വീട് വൃത്തിയാക്കലിലും, അടുക്കള ജോലിയിലും തീർച്ചയായും ഉപകാരപ്പെടുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം.
ആദ്യം തന്നെ അടുക്കളയിൽ ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തുന്ന ചിരവയുടെ മൂർച്ച എങ്ങനെ കൂട്ടിയെടുക്കാൻ സാധിക്കുമെന്ന് നോക്കാം. അതിനായി ചെറിയ ഇടികല്ല് വീട്ടിൽ ഉപയോഗിക്കുന്നുണ്ടെങ്കിൽ അതിന്റെ കുഴ ഭാഗം ഉപയോഗപ്പെടുത്തി ചിരവയുടെ മൂർച്ചയുള്ള ഭാഗമൊന്ന് ഉരച്ചു കൊടുത്താൽ മാത്രം മതി. അതുപോലെ ചക്കയുടെ സീസണായാൽ മിക്ക വീടുകളിലും ചക്കക്കുരു ഉപയോഗിച്ച് കറികളും, തോരനുമെല്ലാം ഉണ്ടാക്കുന്ന പതിവ് ഉള്ളതാണ്.
ചക്ക കാലം കഴിഞ്ഞാലും ചക്കക്കുരു കൂടുതൽ ദിവസം കേടാകാതെ സൂക്ഷിക്കാനായി ഒരു പ്ലാസ്റ്റിക് ജാറെടുത്ത് അതിലേക്ക് ചക്കക്കുരു തോലെല്ലാം കളഞ്ഞു വൃത്തിയാക്കി ഇടുക. ശേഷം ചക്കക്കുരു മുങ്ങിക്കിടക്കാൻ ആവശ്യമായ വെള്ളം കൂടി പാത്രത്തിലേക്ക് ഒഴിച്ച് പാത്രം അടച്ചശേഷം ഫ്രിഡ്ജിൽ സൂക്ഷിച്ച് വയ്ക്കുകയാണെങ്കിൽ എത്രനാൾ വേണമെങ്കിലും കേടാകാതെ ഉപയോഗിക്കാം. അടുക്കളയിലെ പാത്രങ്ങൾ, ബാത്റൂമിലെ ക്ലോസറ്റ്, ഫ്ലോറുകൾ എന്നിവയെല്ലാം എളുപ്പത്തിൽ വൃത്തിയാക്കാനായി ഒരു സൊലൂഷൻ തയ്യാറാക്കാവുന്നതാണ്. അതിനായി ഒരു പാത്രത്തിലേക്ക് രണ്ട് ടേബിൾ സ്പൂൺ അളവിൽ സോപ്പുപൊടി, അതേ അളവിൽ വിനാഗിരി, രണ്ടു മുതൽ മൂന്നു സ്പൂൺ അളവിൽ ഉജാല, വെള്ളം എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. കറപിടിച്ച പാത്രങ്ങളും മറ്റും ഈയൊരു വെള്ളത്തിൽ ഇട്ടുവച്ച ശേഷം കഴുകുകയാണെങ്കിൽ എളുപ്പത്തിൽ വൃത്തിയായി കിട്ടുന്നതാണ്. കൂടാതെ ഇതേ ലിക്വിഡ് ഉപയോഗപ്പെടുത്തി തന്നെ ബാത്റൂമിലെ ക്ലോസറ്റ്, വാഷ് ബേസിൻ, ഫ്ലോറുകൾ എന്നിവയെല്ലാം ക്ലീൻ ചെയ്ത് എടുക്കാം. ഇത്തരം കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്.