വെറും 1 മിനിറ്റിൽ ഏത്തപ്പഴം കൊണ്ട് ഈ ട്രിക് ഒന്നു കണ്ടു നോക്കൂ; ഇത് കണ്ടാൽ നിങ്ങൾ ഉറപ്പായും ഞെട്ടും.!! | Easy Banana Snack Recipe

Easy Banana Snack Recipe : ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് നല്ല പഴുത്ത രണ്ട് ഏത്തപ്പഴം കൊണ്ട് വൈകീട്ട് ചായക്കൊപ്പം കഴിക്കാനൊക്കെ പറ്റിയ ഒരു കിടിലൻ നാലുമണി പലഹാരത്തിന്റെ റെസിപ്പിയാണ്. അപ്പോൾ അത് എങ്ങിനെയാണ് ഉണ്ടാകുന്നത് എന്ന് നോക്കിയാലോ.

അതിനായി ആദ്യം നല്ല പഴുത്ത രണ്ട് ഏത്തപ്പഴം തൊലിയെല്ലാം കളഞ്ഞ് ഒരു പാത്രത്തിലടുക. എന്നിട്ട് കൈകൊണ്ട് ഏത്തപ്പഴം നല്ലപോലെ ഉടച്ചെടുക്കുക. മിക്സിയിൽ ഇട്ട് അടിച്ചെടുക്കരുത്; കൈകൊണ്ട് തന്നെ ഉടച്ചെടുക്കുന്നത് ആണ് നല്ലത്. ഉടച്ചെടുക്കുമ്പോൾ പഴത്തിലെ കറുത്ത കുരുക്കൾ എടുത്തു മാറ്റുന്നത് നല്ലതാണ്. അടുത്തതായി ഒരു ബൗളിലേക്ക് 2 spn മൈദ, 2 spn കോൺഫ്ലോർ, 4 tbsp പഞ്ചസാര, ഉപ്പ്, ഏലക്കായ പൊടിച്ചത്, 1 പിടി തേങ്ങ ചിരകിയത് എന്നിവ ചേർത്ത് നല്ലപോലെ കൈകൊണ്ട് കുഴച്ചെടുക്കുക.

അതിനു ശേഷം ഇതിലേക്ക് നേരത്തെ ഉടച്ചെടുത്ത ഏത്തപ്പഴം ചേർത്ത് കൈകൊണ്ട് നല്ലപോലെ മിക്സ് ചെയ്യുക. അങ്ങിനെ നമ്മുടെ ബാറ്റർ റെഡിയായിട്ടുണ്ട്. ഇനി ഇത് നമുക്ക് എണ്ണയിൽ ഫ്രൈ ചചെയ്‌ത്‌ എടുക്കണം. അതിനായി ഒരു പാൻ അടുപ്പത്ത് വെച്ചു നല്ലപോലെ ചൂടാക്കുക.


അതിനുശേഷം അതിലേക്ക് കുറച്ച് എണ്ണയൊഴിച്ച് ചൂടാക്കുക. എണ്ണ നല്ലപോലെ ചൂടായി വരുമ്പോൾ അതിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന ഏത്തപ്പഴത്തിന്റെ ബാറ്റർ കുറേശെ ആയി കൈകൊണ്ടു തന്നെ ഇട്ടു കൊടുക്കാവുന്നതാണ്. ബാക്കി വിവരങ്ങൾ വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. Video credit: E&E Creations

Easy Banana Snack Recipe