അമ്പമ്പോ! അവലും 2 പുഴുങ്ങിയ മുട്ടയും ഇങ്ങനെ ചെയ്ത് നോക്കൂ; എത്ര കഴിച്ചാലും മതിവരാത്ത കിടിലൻ പലഹാരം | Easy Aval Egg Recipe മലയാളം

Easy Aval Egg Recipe Malayalam: ഈവനിംഗ് സ്നാക്കിൽ വ്യത്യസ്ത രുചികൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ സ്ഥിരമായി ഒരേ രുചിയിലുള്ള നാലുമണി പലഹാരങ്ങൾ കഴിച്ച് മടുത്ത വർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി തയ്യാറാക്കാവുന്ന ഒരു കിടിലൻ അവൽ കട്ട്ലെറ്റിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു കട്ട്ലെറ്റ് തയ്യാറാക്കാനായി.

ആവശ്യമായിട്ടുള്ള ചേരുവകൾ ഒരു കപ്പ് അളവിൽ അവൽ, രണ്ട് പുഴുങ്ങിയ മുട്ട, സവാള, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, മുളകുപൊടി, മഞ്ഞൾപൊടി, ചിക്കൻ മസാല, ഗരം മസാല, ഉപ്പ്, മുട്ട മുക്കി പൊരിക്കാൻ ആവശ്യമായത്, ബ്രഡ് ക്രംസ്, എണ്ണ ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ അവൽ നന്നായി കഴുകി 5 മിനിറ്റ് നേരം കുതിർത്താനായി വെള്ളത്തിൽ വയ്ക്കുക. അവൽ വെള്ളത്തിൽ കിടന്ന് നന്നായി കുതിർന്ന് വറ്റിവന്നു കഴിഞ്ഞാൽ അത് ഒരു മിക്സിയുടെ ജാറിലേക്ക് ഇടുക.

അതോടൊപ്പം തന്നെ പുഴുങ്ങിയ മുട്ടകൾ ചെറിയ കഷണങ്ങളായി മുറിച്ചതും, കുറച്ച് ഉപ്പും ചേർത്ത് പൾസ് മോഡിൽ ഇട്ട് കറക്കി എടുക്കുക. ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണയൊഴിച്ചു കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ ഉള്ളി ഇട്ട് നല്ലതുപോലെ വഴറ്റി എടുക്കുക. അതോടൊപ്പം തന്നെ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും, പച്ചമുളകും, പൊടികളും ചേർത്ത് നല്ലതുപോലെ വഴറ്റുക. പൊടികളുടെ പച്ചമണമെല്ലാം

പോയി തുടങ്ങുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. നേരത്തെ തയ്യാറാക്കി വെച്ച അവലിന്റെ കൂട്ടിലേക്ക് മസാല കൂട്ടുകൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കാം. ശേഷം കട്ട്ലെറ്റിന്റെ രൂപത്തിൽ വട്ടത്തിൽ പരത്തി മുട്ടയിൽ മുക്കി ബ്രഡ് ക്രംസിൽ ഇട്ടശേഷം എണ്ണയിൽ ഇട്ട് ഫ്രൈ ചെയ്ത് എടുക്കാവുന്നതാണ്. ഇപ്പോൾ നല്ല രുചികരമായ ഹെൽത്തി ആയ അവൽ കട്ട്ലെറ്റ് റെഡിയായി കഴിഞ്ഞു. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.