Dosa Pan Cleaning Tips Using Paste : പണ്ടുകാലം തൊട്ടു തന്നെ പ്രഭാത ഭക്ഷണങ്ങളിൽ മലയാളികൾക്ക് ഒഴിവാക്കാൻ സാധിക്കാത്ത ഒരുപലഹാരമാണ് ദോശ.കാലത്തിനൊത്ത് ദോശ ചുടുന്ന രീതിയിൽ പല മാറ്റങ്ങളും വന്നിട്ടുണ്ടാകുമെങ്കിലും ഇപ്പോഴും ആളുകൾക്ക് പ്രിയം കല്ലിന്റെ ദോശ ചട്ടികളോട് തന്നെയാണ്. എന്നാൽ ഇത്തരം ദോശ ചട്ടികൾ ഉപയോഗിക്കുമ്പോൾ നേരിടേണ്ടി വരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്ന് അവയിൽ കറപിടിച്ചാൽ പോകില്ല എന്നതാണ്.
അതുകൊണ്ടുതന്നെ പലരും നോൺസ്റ്റിക് പാത്രങ്ങൾ തിരഞ്ഞെടുക്കാനാണ് താൽപര്യപ്പെടുന്നത്. എന്നാൽ നിത്യവും ഉപയോഗിക്കുന്ന സാധാരണ കല്ലിന്റെ ദോശ ചട്ടി എങ്ങനെ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം. കല്ലുകൊണ്ട് നിർമ്മിച്ച ദോശയുടെ ചട്ടി എപ്പോഴും കഴുകുമ്പോൾ അതിന്റെ സ്വാഭാവികത നഷ്ടപ്പെടും എന്നാണ് പലരും കരുതുന്നത്. എന്നാൽ ഈയൊരു പ്രശ്നം ഒഴിവാക്കിക്കൊണ്ട് തന്നെ ദോശക്കല്ല് വൃത്തിയാക്കി എടുക്കാൻ സാധിക്കും.
അതിനായി ദോശക്കല്ലിന്റെ ചുറ്റും ടൂത്ത് പേസ്റ്റ് എടുത്ത് നല്ലതുപോലെ അപ്ലൈ ചെയ്തു നൽകുക. അതായത് നടു ഭാഗത്തുള്ള കുറച്ചു എരിയ മാത്രം ഒഴിവാക്കി ബാക്കി ഭാഗത്തെല്ലാം ഈ ഒരു രീതിയിൽ പേസ്റ്റ് അപ്ലൈ ചെയ്ത് നൽകാവുന്നതാണ്. ഇത് കുറഞ്ഞത് 10 മുതൽ 15 മിനിറ്റ് വരെ റസ്റ്റ് ചെയ്യാനായി വയ്ക്കാം. ശേഷം പേസ്റ്റ് തേച്ച ഭാഗത്ത് അല്പം ഉപ്പ് കൂടി വിതറി കൊടുക്കാം. ഉപ്പിന് പകരമായി മുട്ടത്തോട് പൊടിച്ചെടുത്ത് അതും ഇട്ടു കൊടുക്കാവുന്നതാണ്.
പിന്നീട് ഒരു സ്റ്റീൽ സ്ക്രബർ ഉപയോഗിച്ച് പേസ്റ്റ് തേച്ചുവച്ച ഭാഗം നല്ലതുപോലെ ഉരച്ച് വൃത്തിയാക്കി എടുക്കുക. ഈയൊരു രീതി അപ്ലൈ ചെയ്യുന്നത് വഴി ദോശക്കല്ല് വൃത്തിയായി കിട്ടുകയും എന്നാൽ അതിന്റെ മാർദവം ഒട്ടും നഷ്ടപ്പെടാതെ സൂക്ഷിക്കുകയും ചെയ്യാം. ദോശ കല്ലിന്റെ അറ്റത്ത് പറ്റിപ്പിടിച്ചിരിക്കുന്ന എല്ലാ കറകളും ഈ ഒരു രീതിയിൽ കളയാനായി സാധിക്കുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. credit : DIY Girl Anu