ഹെൽത്തി ഇത്തപ്പഴ കറി ചോറിനു പിന്നെ വേറെ കറിയുടെ ആവശ്യമേയില്ല അത്രയ്ക്ക് രുചിയുള്ള ഒരു കറിയാണ് ഇന്നിവിടെ കൊടുത്തിരിക്കുന്നത്. ഇതിനാവശ്യത്തിനുള്ള പുളി പിഴിഞ്ഞു വയ്ക്കാം. ഇത് അടുപ്പത്ത് വെച്ച് നന്നായിട്ട് തിളപ്പിക്കാം തിളച്ച് വരുമ്പോൾ മാറ്റിവെച്ച ശേഷം ബാക്കിയുള്ള ചേരുവ റെഡിയാക്കാം. ഇനി ഈന്തപ്പഴം നന്നായി കഴുകിയെടുത്ത് അരിഞ്ഞ് എടുക്കാം.
ഇനി ആവശ്യത്തിന് ചെറിയ ഉള്ളിയും,ഇഞ്ചിയും പച്ചമുളകും, കറിവേപ്പിലയും അരിഞ്ഞുവെക്കാം.ഇനി ഒരു പാൻ എടുത്ത് എണ്ണയൊഴിച്ച് ഇതെല്ലാം കൂടെ നന്നായിട്ട് വഴറ്റിയെടുക്കാം. ഇതിലേക്ക് കാശ്മീരി മുളകുപൊടി,മല്ലിപ്പൊടി,മഞ്ഞപ്പൊടി എന്നിവയിട്ട് നന്നായിട്ട് വഴറ്റി എടുക്കാം.

പൊടികളുടെ എല്ലാം പച്ച ചുവ മാറി വരുമ്പോൾ അരിഞ്ഞു വച്ചിരിക്കുന്ന ഈന്തപ്പഴം ഇതിലേക്ക് ചേർക്കാം. ഇതെല്ലാം നന്നായിട്ട് വഴണ്ടശേഷം നേരത്തെ തിളപ്പിച്ചുവെച്ച പുളിവെള്ളം ഒന്നുകൂടെ അടുപ്പത്ത് വെച്ച് ഈ ചേരുവകൾ എല്ലാം ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് ഒന്നിളക്കിയെടുക്കാം. കറി തിളയ്ക്കുമ്പോൾ പുളിയും, ഉപ്പും ബാലൻസ് ചെയ്യാൻ ആയിട്ട് ഒരു സ്പൂൺ ശർക്കര പൊടി കൂടി ചേർത്തു കൊടുക്കാം. ഇനി ഇത് നന്നായിട്ട് തിളക്കുന്നതുവരെ വെയിറ്റ് ചെയ്യുക.
കറി ഒന്നു കുറുകി വരുമ്പോൾ എരിവിന് വേണ്ടി ഒരു നുള്ള് കുരുമുളകുപൊടി കൂടി ചേർത്ത് എടുക്കാം.ഇപ്പോൾ ഇവിടെ കറി റെഡിയായിട്ടുണ്ട് വളരെ നല്ല രുചിയാണിത് എല്ലാവരും ട്രൈ ചെയ്തു നോക്കണം.ഒരു വ്യത്യസ്തമായ രുചി തന്നെയാണ്.പാചകം ചെയ്യുന്ന വിധം വീഡിയോയിൽ കൊടുത്തിട്ടുണ്ട് എല്ലാവരും വീഡിയോ കൂടി കണ്ട് സബ്സ്ക്രൈബ്, ലൈക്കും,ഷെയറും ചെയ്യാൻ മറക്കല്ലേ.