മിക്സിയിൽ ഒരൊറ്റ കറക്കം; ഈ പൊരി വെയിലത്ത് മനസ്സും, ശരീരവും തണുപ്പിക്കാൻ കാപ്പിപ്പൊടി കൊണ്ടൊരു കിടിലൻ ഡ്രിങ്ക്.!! Coffee Powder Drink Recipe

Coffee Powder drink recipe : വേനലിലെ ചൂട് മറികടക്കാൻ ശീതളപാനീയങ്ങൾ തന്നെയാണ് ഏകവഴി. ശരീരവും ഉള്ളും തണുപ്പിക്കാനുള്ള പല ജ്യൂസുകളും ഡ്രിങ്കുകളും നമ്മൾ പ്രത്യേകമായി ഈ സമയത്ത് കഴിക്കാറുണ്ട്. ഇപ്പോൾ നമ്മുടെ നാട്ടിലൊക്കെ നല്ല ചൂട് കൂടുതലുള്ള സമയമാണ്. ഈ ചൂടു സമയത്ത് കുടിച്ചാൽ നല്ല കുളിർമ കിട്ടുന്ന മനസ്സും ശരീരവും തണുപ്പിക്കുന്ന ഒരു കിടിലൻ ഐസ്ഡ് കോഫി ഡ്രിങ്ക് ആണ് നമ്മൾ

പരിചയപ്പെടാൻ പോകുന്നത്. വളരെ ടേസ്റ്റിയും ഈസിയും ആയ ഈ റെസിപി നമുക്ക് മിക്സിയുടെ ജാറിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കും. ആദ്യമായി നമുക്കൊരു പേസ്റ്റ് ഉണ്ടാക്കിയെടുക്കാനായി മിക്സിയുടെ ചെറിയ ജാറെടുക്കുക. അതിലേക്ക് ഏതെങ്കിലും ഇൻസ്റ്റന്റ് കോഫി പൗഡർ 2 ടേബിൾ സ്പൂൺ ചേർത്ത് കൊടുക്കുക. ഇവിടെ നമ്മൾ നെസ്കഫേയുടെ കാപ്പിപ്പൊടിയാണ് എടുത്തിരിക്കുന്നത്.

അടുത്തതായി തരിയോട് കൂടിയ പഞ്ചസാര ഒരു മൂന്ന് ടേബിൾ സ്പൂൺ ചേർത്ത് കൊടുക്കുക. ശേഷം ഇവ രണ്ടും നല്ല പോലെ ഒരു അഞ്ച് സെക്കന്റ് പൊടിച്ചെടുക്കുക. തരികളെല്ലാം മാറി നല്ല ഫൈൻ പൗഡറായി കിട്ടണം. അടുത്തതായി നമുക്ക് ആവശ്യം ഐസ് ക്യൂബുകളാണ്. ഐസ് ക്യൂബുകൾ ആവശ്യാനുസരണം ചേർത്ത് അടിച്ചെടുക്കാം. നമുക്ക് കുറച്ച് കട്ടിയായ പേസ്റ്റ് ആണ് ആവശ്യമെങ്കിൽ

ഒരു ഐസ് ക്യൂബ് തന്നെ മതിയാകും. ഇവിടെ ആദ്യം നമ്മൾ രണ്ട് ഐസ് ക്യൂബിട്ട് മിക്സിയിൽ അരച്ചെടുത്ത ശേഷം നന്നായി സ്പൂൺ വെച്ച് ഇളക്കി കൊടുക്കുക. ശേഷം ഒരു ഐസ് ക്യൂബ് കൂടെ ചേർത്ത് ഒന്ന് കൂടെ അടിച്ചെടുക്കുക. ഈ കിടിലൻ ഡ്രിങ്ക് എങ്ങനെ ഉണ്ടാക്കുന്നത് എന്നറിയാൻ താഴെ കാണുന്ന വീഡിയോ കാണുക. വിശദമായി വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇഷ്ടമായാൽ മറ്റുള്ളവിലേക്ക് കൂടി എത്തിക്കണേ. Coffee Powder drink recipe Video Credit : Mums Daily