Choora fish curry recipe വ്യത്യസ്ഥമായ രുചിയിൽ ചൂര മീൻ കറി!!! വളരെ രുചികരമായ നല്ല കുറുകിയ ചാറോടു കൂടിയ നല്ലൊരു അടിപൊളി ചൂരക്കറിയുടെ റെസിപ്പിയാണ് നമ്മളിവിടെ പരിചയപ്പെടുന്നത്. നമ്മൾ സാധാരണ ഉണ്ടാക്കുന്ന മീൻ കറിയിൽ നിന്നും വ്യത്യസ്തമായ രീതിയിലാണ് ഇതിൻറെ മസാലക്കൂട്ട് തയ്യാറാക്കി എടുക്കുന്നത്. ഈ മീൻ കറിയിലേക്കുള്ള മസാലപ്പൊടികൾ നമ്മൾ പ്രത്യേകമായി റോസ്റ്റ് ചെയ്തെടുക്കുകയാണ് ചെയ്യുന്നത്. വളരെ രുചികരമായ ഈ സ്പെഷ്യൽ ചൂരക്കറി തയ്യാറാക്കാം.
Ingredienrs:
ചൂര മീൻ – 500 ഗ്രാം
മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
കാശ്മീരി മുളക്പൊടി – 3 ടേബിൾ സ്പൂൺ
മല്ലിപ്പൊടി – 1/2 ടേബിൾ സ്പൂൺ
തേങ്ങ ചിരകിയത് – 3 ടേബിൾ സ്പൂൺ
വെള്ളം – 1/2 കപ്പ്
വെളിച്ചെണ്ണ – 2.5 ടേബിൾ സ്പൂൺ
ഇഞ്ചി – 1/2 ഇഞ്ച്
വെളുത്തുള്ളി – 8 – 10 എണ്ണം
ചെറിയുള്ളി – 8 – 10 എണ്ണം
കറിവേപ്പില – രണ്ട് തണ്ട്
പച്ചമുളക് – 1 – 2 എണ്ണം
തക്കാളി – 1 എണ്ണം
കുടം പുളി – 3 മീഡിയം വലുപ്പമുള്ളത്
വെള്ളം – 1/2 കപ്പ്
ഉപ്പ് – ആവശ്യത്തിന്
ആദ്യമായി ഒരു ബൗളിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടിയും മൂന്ന് ടേബിൾ സ്പൂൺ എരിവ് കുറഞ്ഞ കാശ്മീരി മുളകുപൊടിയും അര ടേബിൾ സ്പൂൺ മല്ലിപ്പൊടിയും കൂടെ ചേർക്കുക. ശേഷം ഒരു പാൻ അടുപ്പത്തു വച്ച് ചൂടായ ശേഷം അതിലേക്ക് എടുത്ത് വെച്ച പൊടികൾ ചേർത്ത് മീഡിയം മുതൽ കുറഞ്ഞ തീയിൽ നല്ലപോലെ റോസ്റ്റ് ചെയ്തെടുക്കുക. തുടർച്ചയായി ഇളക്കി പൊടികലെല്ലാം മൂത്ത് ചെറുതായൊന്ന് നിറം മാറുമ്പോൾ തന്നെ തീ ഓഫ് ചെയ്യാം.
ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് മൂന്ന് ടേബിൾ സ്പൂൺ തേങ്ങ ചിരകിയതും നേരത്തെ റോസ്റ്റ് ചെയ്തെടുത്ത പൊടികളും അര കപ്പ് വെള്ളവും കൂടെ ചേർത്ത് നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കാം. അടുത്തതായി ഒരു മൺചട്ടി അടുപ്പിൽ വച്ച് ചൂടായ ശേഷം അതിലേക്ക് രണ്ടര ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കാം. ഇതിലേക്ക് അര ഇഞ്ച് വലുപ്പത്തിലുള്ള ഇഞ്ചിയും പത്ത് ചെറിയ അല്ലി വെളുത്തുള്ളിയും കൂടെ ചതച്ചെടുത്തതും പത്ത് ചെറിയുള്ളി ചെറുതായി അരിഞ്ഞതും രണ്ട് തണ്ട് കറിവേപ്പിലയും കൂടെ ചേർത്ത് നന്നായി വഴറ്റിയെടുക്കാം.
ഇതിലേക്ക് ഒരു ചെറിയ തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റിയെടുത്ത ശേഷം നേരത്തെ അരച്ചെടുത്ത മസാലക്കൂട്ട് ചേർത്ത്, ജാറിൽ ഒരു കപ്പ് വെള്ളവും കൂടെ ചേർത്ത് കുലുക്കി ഒഴിച്ച് കൊടുക്കാം. ശേഷം മൂന്ന് മീഡിയം വലുപ്പത്തിലുള്ള കുടംപുളി അരക്കപ്പ് വെള്ളത്തിൽ പത്തു മിനിറ്റോളം കുതിർത്തെടുത്തത് ഇതിലേക്ക് ചേർത്തു കൊടുക്കാം. ഒരു തവണ നിങ്ങളും ഇതുപോലെ ചൂരക്കറി വച്ച് നോക്കാൻ മറക്കല്ലേ.