Chicken Bangi Snack Recipe : ചിക്കൻ ബങ്കി കഴിച്ചിട്ടുണ്ടോ? പേര് കേട്ട് പേടിക്കണ്ട, വിദേശി ഒന്നും അല്ല നമ്മുടെ സ്വന്തം നാട്ടിലെ ഒരു നാടൻ പലഹാരം ആണ് ഇത്. ബേക്കറിയിൽ പോയി ഇനി വാങ്ങേണ്ട ആവശ്യം ഇല്ല, വീട്ടിൽ തയാറാക്കാം ഈ വിഭവം. കണ്ണൂരുകാരുടെ സ്വന്തം റെസിപ്പി അതുപോലെ ചിക്കൻ മസാല തയ്യാറാക്കി അതിനെ ഇതുപോലെ നേർത്ത ഷീറ്റുകളിൽ ആക്കി മടക്കിയെടുത്ത് വറുത്ത് എടുക്കുമ്പോൾ സ്വാദ് പറഞ്ഞറിയിക്കാൻ കഴിയില്ല.
വളരെ ഹെൽത്തിയാണ് ഈ ഒരു വിഭവം. അത് കൂടാതെ തയ്യാറാക്കാൻ വളരെ എളുപ്പമാണ്. ഒരു പ്രത്യേക ഭംഗിയുമാണ് പേരാണെങ്കിലും അതിലും ഗംഭീരം ബങ്കി എന്നൊരു വിഭവം കേൾക്കുമ്പോൾ തന്നെ ഏതോ മറ്റു രാജ്യങ്ങളുടെ വിഭവങ്ങളുടെ പേര് പോലെ തോന്നിയേക്കാം. പക്ഷേ നമ്മുടെ കേരളത്തിലെ വളരെ രുചികരമായ വിഭവമാണ്. തയ്യാറാക്കുന്ന ആദ്യം ചിക്കൻ ഒരു മസാല തയ്യാറാക്കി എടുക്കാൻ വേണ്ട ചിക്കൻ ആദ്യം വേവിച്ചെടുക്കുക.
ചെറിയ ചെറിയ കഷണങ്ങളാക്കി അതിനുശേഷം ഒരു മസാല തയ്യാറാക്കി എടുക്കുന്നു. ഈ മസാല എങ്ങനെയാണ് തയ്യാറാക്കുന്നത് ചേരുവകൾ എന്തൊക്കെയാണ് ഏതൊക്കെ മസാലകൾ അതിനൊപ്പം ചേർക്കുന്നുണ്ട്. എങ്ങനെയാണ് സ്വാദിഷ്ടമാകുന്നത് എന്നൊക്കെ വിശദമായി ഇവിടെ വീഡിയോയിൽ കൊടുത്തിട്ടുണ്ട്. ഇനി അറിയേണ്ടത് ഇതിനുള്ള ഷീറ്റാണ് ഷീറ്റ് തയ്യാറാക്കാനായിട്ടും മൈദയും, വെള്ളവും, ഉപ്പും, കുറച്ച് നെയ്യും ചേർത്ത്, കുഴച്ചെടുക്കുക.
അത് നന്നായിട്ട് പരത്തിയെടുക്കുക, ഒരു തുണിയുടെ കട്ടിയിൽ പരത്തി എടുത്തതിനു ശേഷം ഇത് അതിന്റെ ചുരുട്ടുന്ന പാകത്തിന് ആക്കി മുറിച്ചെടുക്കുക. അതെങ്ങനെയാണ് എന്നുള്ളത് വീഡിയോയിൽ കൊടുത്തിട്ടുണ്ട്. അതിനുശേഷം നന്നായി മടക്കി എണ്ണയിൽ പൊരിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഇതിന്റെ സ്വാദ് ഒന്ന്ത വേറെ തന്നെയാണ്. ഒരിക്കൽ കഴിച്ചാൽ മനസ്സിൽ നിന്ന് പോകില്ല കണ്ണൂർകാരുടെ സ്വന്തം ചിക്കൻ ബങ്കി. തയ്യാറാക്കുന്ന വിധം പൂർണമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്. Video Credit : Kannur kitchen