Chapthi pathiri press Restoration Tips : നോമ്പുകാലമായാൽ മിക്ക വീടുകളിലും സ്ഥിരമായി ഉണ്ടാക്കാറുള്ള പലഹാരങ്ങളിൽ ഒന്നായിരിക്കും പത്തിരി. പത്തിരി മേക്കർ ഉപയോഗിക്കാതെ പത്തിരി ഉണ്ടാക്കുമ്പോൾ പലപ്പോഴും ശരിയാകാറില്ല എന്നതാണ് കൂടുതൽ പേരും പറഞ്ഞു കേൾക്കാറുള്ള പരാതി. അതുകൊണ്ടു തന്നെ പത്തിരി മേക്കർ ഉപയോഗിച്ച് പത്തിരി പരത്തിയെടുക്കാനാണ് കൂടുതൽ പേരും താൽപര്യപ്പെടുന്നത്.
അതേസമയം ഇരുമ്പിൽ നിർമ്മിക്കുന്ന പത്തിരി മേക്കർ കൂടുതൽ നാൾ ഉപയോഗിക്കാതെ വെക്കുമ്പോൾ പെട്ടെന്ന് തുരുപിടിച്ചു കേടായി പോകാനുള്ള സാധ്യത കൂടുതലാണ്. അത് എങ്ങനെ വൃത്തിയാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. മാസങ്ങളായി ഉപയോഗിക്കാത്ത പത്തിരി മേക്കർ വൃത്തിയാക്കി എടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ആദ്യം തന്നെ ഒരു ചെറിയ കത്തിയോ മറ്റോ ഉപയോഗിച്ച് പത്തിരി
മേക്കറിന്റെ പുറംഭാഗം നല്ല രീതിയിൽ ചുരണ്ടി വൃത്തിയാക്കുക. അതിനുശേഷം ഓപ്പൺ ചെയ്ത് ഉള്ളിൽ ഒട്ടിച്ചു കൊടുത്തിട്ടുള്ള പഴയ പ്ലേറ്റ് പൂർണമായും ചുരണ്ടി കളയണം. രണ്ടുഭാഗത്തും ഒട്ടിച്ചു കൊടുത്ത പ്ലേറ്റ് ചുരണ്ടിയെടുത്ത ശേഷം വീണ്ടും നല്ല രീതിയിൽ വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. അതിനായി ആദ്യം തന്നെ പ്ലേറ്റിന്റെ ഭാഗത്ത് അല്പം സാനിറ്റൈസർ ഒഴിച്ച ശേഷം ഒരു സാൻഡ് പേപ്പർ ഉപയോഗിച്ച് നല്ല രീതിയിൽ ഉരച്ചു കൊടുക്കുക. ഒരു ഭാഗം വൃത്തിയാക്കി എടുത്തു കഴിഞ്ഞാൽ മറുഭാഗം കൂടി ഇതേ രീതിയിൽ ഉരച്ചു
വൃത്തിയാക്കി വെള്ളമൊഴിച്ച് കഴുകുക. വീണ്ടും സോപ്പ് ഉപയോഗിച്ച് ഒരു തവണ കൂടി പ്ലേറ്റിന്റെ ഉൾ ഭാഗം വൃത്തിയാക്കി കഴുകി എടുക്കണം. ഒരു രാത്രി മുഴുവൻ ഇത് അതേ രീതിയിൽ ഉണങ്ങാനായി മാറ്റിവയ്ക്കുക. പിറ്റേദിവസം പത്തിരി മേക്കറിന്റെ പുറം ഭാഗം കൂടുതൽ വൃത്തിയാക്കാനായി അല്പം സ്പ്രേ പെയിന്റ് അടിച്ചു കൊടുക്കാവുന്നതാണ്. അത് ഉണങ്ങിക്കഴിഞ്ഞാൽ ഉൾഭാഗത്ത് പ്ലേറ്റ് ഒട്ടിക്കേണ്ട ഭാഗത്ത് പശ ആക്കിയശേഷം പ്ലേറ്റ് നല്ല രീതിയിൽ ഒട്ടിച്ചു കൊടുക്കുക. ഈയൊരു രീതിയിൽ വളരെ എളുപ്പത്തിൽ തന്നെ പത്തിരി മേക്കർ വൃത്തിയാക്കി എടുക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : ginger chilli