Best Organic Insecticide For Rose Plants : റോസാ ചെടികൾ നട്ടു വളർത്തുന്ന എല്ലാവരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് അവയിൽ ഉണ്ടാകുന്ന കീട ശല്യം. കൂടാതെ ചൂട് കൂടുതലുള്ള ഫെബ്രുവരി മാർച്ച് ഏപ്രിൽ മാസങ്ങളിൽ അവ നേരിടുന്ന മറ്റൊരു പ്രശ്നമാണ് ഇവയുടെ ഇല ചുരുണ്ട് പോവുക എന്നുള്ളത്. അതുപോലെ തന്നെ ആ ചെടിയിലുണ്ടാകുന്ന മുട്ടുകൾ കരിഞ്ഞു പോകുന്നതായും കാണാം.
എന്നാൽ ചില പൂക്കൾ വിരിഞ്ഞാൽ കളറും ഷേപ്പ് ഇല്ലാതെ കളർ മങ്ങിയ പൂക്കൾ ആയിരിക്കും ഇരിക്കുന്നത്. പിന്നീടാ ചെടികൾ പൂക്കൾ ഒന്നും ഉണ്ടാകാതെ മുരടിച്ചു പോകുന്ന അവസ്ഥയിലേക്ക് മാറും. ഇങ്ങനെ മുരടിപ്പ് വന്നു നശിച്ചുപോയ റോസാചെടിയും വളരെ ഹെൽത്തിയായ ചെടിയാക്കി മാറ്റിയെടുക്കുന്നതിന് ആവശ്യമുള്ള ഒരു ഇൻസെക്ടിസൈഡ് നെ കുറിച്ച് വിശദമായി പരിചയപ്പെടാം.
ഇവയുടെ ഇലകളും തണ്ടുകളും പൂക്കളും ഒക്കെ മുരടിച്ചു പോകുന്നതിന് കാരണം ചെറിയ ജീവികൾ വന്നിരുന്ന ഇവയുടെ നീരൂറ്റിക്കുടിക്കുന്നതിനാലാണ്. ചുരുണ്ട് ഇരിക്കുന്ന ഇലകൾ നോക്കിയാൽ അവയിൽ സ്ക്രാച്ച് പോലെയും ഇലകൾ കരിഞ്ഞു പോകുന്നതായും കാണാം. ഇങ്ങനെ കീടശല്യം വന്ന ചെടികളിൽ നിന്നും അവയുടെ കരിഞ്ഞുപോയ ഇലകളും തണ്ടുകളും കട്ട് ചെയ്ത് മാറ്റുകയാണ് ആദ്യം ചെയ്യേണ്ടത്.
ശേഷം അവിടെ ഓർഗാനിക് ആയിട്ടുള്ള എക്സ്ഡസ്പ്ലാന്റ് പ്രൊട്ടക്ടർ എന്ന് ഇൻസെക്ടിസൈഡ് പുരട്ടി കൊടുക്കുകയാണ് ചെയ്യേണ്ടത്. ചെടികളിൽ ഉണ്ടാകുന്ന ഫംഗസുകളെയും അവയിൽ വന്ന് നശിപ്പിക്കുന്ന കീടങ്ങളെയും മറ്റ് രോഗങ്ങളെയും നശിപ്പിക്കുകയും സഹായിക്കുന്ന ഒരു ഇൻസെക്ടിസൈഡ് ആണ് ഇവ. വിശദമായി അറിയാൻ വീഡിയോ മുഴുവനായും കാണാം. Video Credit : RIZA’ Z VIBES