Best 9 Kitchen Tips : നിങ്ങൾ ഉറങ്ങുന്നതിന് മുമ്പ് ഈ കാര്യങ്ങൾ ചെയ്യാറുണ്ടോ? ഇല്ലെങ്കിൽ ഉറപ്പായും ചെയ്യണം! ഉറങ്ങുന്നതിന് മുൻപ് വീട്ടമ്മമാർ മറക്കാതെ അടുക്കളയിൽ ചെയ്യേണ്ട 9 കാര്യങ്ങൾ നമുക്കെല്ലാവർക്കും പൊതുവേ രാത്രി പാത്രം കഴുകുന്ന കാര്യം വളരെ മടി ഉള്ളതാണ്. എന്നാൽ ഉറപ്പായും രാത്രി പാത്രങ്ങളെല്ലാം കഴുകിയ ശേഷം സിങ്കും വൃത്തിയാക്കണം. സിങ്കിൽ അടിഞ്ഞിട്ടുള്ള വൈസ്റ്റ് എല്ലാം ഉറപ്പയും വൃത്തിയാക്കണം.
ഇത് എല്ലാ വീട്ടമ്മമാരും മറക്കാതെ ചെയ്യേണ്ട കാര്യമാണ്. ഉറങ്ങുന്നതിനു മുമ്പ് അടുക്കള നീറ്റ് ആക്കി വെച്ചിരിക്കണം. അതുപോലെ തന്നെ പാതകം അല്ലെങ്കിൽ കൗണ്ടർടോപ്പ് എന്ന് പറയുന്ന അടുക്കളയിലെ ടേബിൾ എല്ലാം വൃത്തിയായി തുടച്ചെടുക്കണം. നമ്മൾ പാത്രം കഴുകാൻ എടുക്കുന്ന സ്ക്രബർ ഒരു ദിവസം മുഴുവൻ നമ്മൾ ഉപയോഗിക്കുന്നതാണ്. സ്ക്രബർ വൃത്തിയില്ലാത്ത ആണ് നമ്മുടെ വീട്ടിലെ പകുതി അസുഖത്തിനും കാരണം.
അതുകൊണ്ട് രാത്രി ഉറങ്ങുന്നതിനു മുമ്പ് ഈ സ്ക്രബർ നന്നായി കഴുകിയതിനുശേഷം ഒരു ബൗളിൽ നല്ല തിളച്ച വെള്ളമെടുത്ത് അതിലേക്ക് ഒരു സ്പൂൺ വിനാഗിരി ഒരു സ്പൂൺ ഉപ്പും ചേർത്ത് നന്നായി ഇളക്കുക. അതിലേക്ക് നമ്മൾ പാത്രം കഴുകാൻ ഉപയോഗിക്കുന്ന സ്ക്രബർ മുക്കിവെക്കുക. ഒരു രാത്രി മുഴുവൻ സ്ക്രബർ തിളച്ച വെള്ളത്തിൽ മുക്കി വെക്കുകയാണെങ്കിൽ അതിലെ അണുക്കൾ ഒരു പരിധിവരെ നശിക്കും. ഇനി ഉറങ്ങാൻ പോകുന്നതിനു മുമ്പ് അടുത്തതായി ചെയ്യേണ്ടത്
നമ്മുടെ വീട്ടിലെ ലിവിങ് റൂം വൃത്തിയാക്കി പറ്റുമെങ്കിൽ തൂത്ത് ഇടുക. നമ്മൾ രാവിലെ എണീറ്റ് വരുമ്പോൾ കാണുന്നത് ലിവിങ് റൂം ആയതുകൊണ്ടു തന്നെ അലങ്കോലമായി കിടക്കുന്ന ലിവിങ് റൂം മനസ്സിനെ മടുപ്പിക്കും. ലിവിങ് റൂം വൃത്തിയാക്കാൻ പറ്റിയില്ലെങ്കിലും കിടക്കുന്നതിന് മുൻപ് അടുക്കള വൃത്തിയാക്കുന്ന കാര്യം മറക്കരുത്. ഒപ്പം അടുക്കള നന്നായി തുടച്ചു ഇടുകയും ചെയ്യണം. കൂടുതൽ വിവരങ്ങൾ വീഡിയോയില് വിശദമായി കാണിച്ചു തരുന്നുണ്ട്. Video credit: Mums Daily Tips & Tricks