Benefits Of Soaked Fenugreek : പണ്ടുള്ളവർ ഉലുവ കഞ്ഞി ഒക്കെ ഉപയോഗിച്ചിരുന്ന ഉലുവ ഔഷധഗുണങ്ങളുടെ കലവറയാണ്. നിത്യജീവിതത്തിൽ ഒരുപാട് ഗുണമുള്ള ഒന്നാണ്. ഭക്ഷണം ഉണ്ടാക്കുമ്പോഴും മരുന്നിനും ഉണ്ടാക്കുന്ന ഒന്നാണ് ഉലുവ. ഈ ഇത്തിരിക്കുഞ്ഞന്റെ അത്ഭുത ഗുണങ്ങൾ അടങ്ങിയ വീഡിയോ ആണ് ഇതിനൊപ്പം താഴെ നൽകിയിരിക്കുന്നത്.
പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ഒന്നാണ് ഉലുവ. അതു പോലെ തന്നെ അമിത വണ്ണം ഉള്ളവർക്ക് ഏറെ ഗുണം ഉള്ള ഒന്നാണ്. നമ്മുടെ ശരീരത്തിലെ കൊഴുപ്പ് നിയന്ത്രിക്കാൻ ഉലുവ സഹായിക്കും. സ്ഥിരം വ്യായാമം ചെയ്യുന്നവർ അതിന് തൊട്ട് മുൻപായി ഉലുവയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഏറെ ഗുണം ചെയ്യും. തൈറോയ്ഡ് പ്രശ്നങ്ങൾ ഉള്ളവർക്ക് ഇത് ഒരുപാട് സഹായകരമാണ്. ഹോർമോൺ വ്യതിയാനം നിയന്ത്രിക്കാൻ സഹായിക്കുന്ന ഒന്നാണ് ഉലുവ.
അത് വഴി തൈറോയ്ഡ് നിയന്ത്രിക്കാൻ ഇതിന് സാധിക്കും. തൈറോയ്ഡ് ഉള്ളവർക്ക് റ്റി എസ് എച്ച് കുറയാൻ ഇത് സഹായിക്കും. തലേദിവസം അര ടീസ്പൂൺ ഉലുവ കുതിർത്ത് ആ വെള്ളവും ഉലുവയും കൂടി രാവിലെ കുടിക്കുന്നത് വളരെ നല്ലതാണ്. അതു പോലെ 2 സ്പൂൺ ഉലുവ വറുത്തെടുത്ത് നന്നായി പൊടിച്ചെടുക്കണം. ഇതിൽ നിന്നും കാൽ ടീസ്പൂൺ ഉലുവ പൊടിച്ചത് ഒരു ഗ്ലാസ്സ് തിളപ്പിച്ച് തണുത്ത വെള്ളത്തിൽ അല്ലെങ്കിൽ മോരും വെള്ളത്തിൽ ചേർത്ത് കുടിക്കുന്നത് വളരെ നല്ലതാണ്.
ഇത് അസിഡിറ്റി, ദഹനക്കേട്, ആർത്തവ സമയത്തെ വേദന, നെഞ്ചെരിച്ചിൽ,ബി പി കുറയാൻ എന്നിവയ്ക്ക് സഹായിക്കും. നമ്മുടെ ശരീരത്തിലെ നല്ല കൊളെസ്ട്രോൾ കൂട്ടാൻ ഉലുവ നല്ലതാണ്. ഗർഭിണികൾ, ഹൃദയസംബന്ധമായ രോഗങ്ങൾ ഉള്ളവർ ഒക്കെ ഇങ്ങനെ ചെയ്യുന്നത് ഒഴിവാക്കുക. പ്രോട്ടീൻ, ഫൈബർ, അയൺ എന്നിവയാൽ സംപുഷ്ടമായ ഉലുവ എന്നിവയുടെ കലവറയായ ഉലുവയെ പറ്റി കൂടുതലായി അറിയാനായി വീഡിയോ മുഴുവനായും കാണുക. credit : Tips Of Idukki