Bathroom bucket and mug cleaning : നമ്മുടെയെല്ലാം വീടുകളിൽ ഏറ്റവും കൂടുതൽ സമയമെടുത്ത് വൃത്തിയാക്കേണ്ട ഒരു ഭാഗമാണ് ബാത്റൂം. മിക്കപ്പോഴും അതിനായി പല രീതിയിലുള്ള ലിക്വിഡുകൾ ഉപയോഗപ്പെടുത്തിയാലും ഉദ്ദേശിച്ച ഫലം ലഭിക്കണമെന്നില്ല. മാത്രമല്ല മിക്കപ്പോഴും ഇത്തരത്തിൽ ഉപയോഗിക്കുന്ന ലിക്വിഡുകൾ കറകൾ ഉണ്ടാക്കാനും കാരണമാകാറുണ്ട്. കെമിക്കൽ അടങ്ങിയ ഒരു ലിക്വിഡുകളും ഉപയോഗപ്പെടുത്താതെ
തന്നെ ബാത്റൂം വെട്ടി തിളങ്ങാൻ ആവശ്യമായ ഒരു സാധനത്തെപ്പറ്റി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ബാത്റൂം ആക്സസറീസ്, ഉപയോഗിക്കുന്ന മഗ്, ബക്കറ്റ് എന്നിവയെല്ലാം വൃത്തിയാക്കി എടുക്കാനായി ബ്ലീച്ചിങ് പൗഡർ ഉപയോഗപ്പെടുത്താവുന്നതാണ്. അതിനായി എവിടെയാണോ വൃത്തിയാക്കേണ്ടത് ആ ഭാഗത്ത് ബ്ലീച്ചിങ് പൗഡർ വിതറി 10 മിനിറ്റ് നേരം റസ്റ്റ് ചെയ്യാനായി വയ്ക്കുക. ഈ സമയത്ത് ഒരിക്കലും ആ ഒരു ഭാഗത്ത് വെള്ളം ഒഴിച്ചു കൊടുക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
ബ്ലീച്ചിങ് പൗഡർ കുറച്ചുനേരം കെട്ടിക്കിടന്നാൽ മാത്രമാണ് ഉദ്ദേശിച്ച ഫലം ലഭിക്കുകയുള്ളൂ. അതുപോലെ ഒരുപാട് വഴുവഴുപ്പ് നിറഞ്ഞ ബക്കറ്റ്, മഗ് എന്നിവയിലെല്ലാം ബ്ലീച്ചിങ് പൗഡർ ഇട്ട് റസ്റ്റ് ചെയ്യാനായി വയ്ക്കുക. ശേഷം ഒരു ബ്രഷ് ഉപയോഗിച്ച് നല്ലതുപോലെ ഉരച്ചു കഴുകുകയാണെങ്കിൽ പെട്ടെന്ന് വൃത്തിയാക്കി എടുക്കാനായി സാധിക്കും. കൂടാതെ ബാത്റൂമിലെ വാഷ് ബേസിൻ,ക്ലോസറ്റ് എന്നിവയെല്ലാം ഈ ഒരു രീതിയിൽ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ പിന്നീട് സോപ്പുപൊടി പോലുള്ള സാധനങ്ങൾ ഉപയോഗിക്കേണ്ട ആവശ്യവും വരുന്നില്ല.
ആഴ്ചയിൽ ഒരു തവണയെങ്കിലും ഈയൊരു രീതിയിൽ ബാത്റൂമിലെ ഫ്ലോറും ടൈലുകളും ബക്കറ്റുമെല്ലാം വൃത്തിയാക്കി എടുക്കുകയാണെങ്കിൽ ഒരുപാട് കറ പിടിക്കുന്ന പ്രശ്നങ്ങളെല്ലാം ഒഴിവാക്കാനായി സാധിക്കും. സ്ഥിരമായി കെമിക്കൽ ഉപയോഗിച്ച് കഴുകുമ്പോൾ ഉണ്ടാകുന്ന യാതൊരുവിധ പ്രശ്നങ്ങളും ഇത് ഉപയോഗിക്കുമ്പോൾ വരുന്നില്ല. മാത്രമല്ല വളരെ കുറഞ്ഞ ചിലവിൽ ബ്ലീച്ചിങ് പൗഡർ കടകളിൽ നിന്നും സുലഭമായി വാങ്ങാനും സാധിക്കും. ഈയൊരു രീതിയിൽ തന്നെ മുറ്റത്തും മറ്റും കറപിടിച്ചു കിടക്കുന്ന ടൈലുകളും വൃത്തിയാക്കി എടുക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Grandmother Tips