പച്ച മോരിൽ ഇട്ടു വച്ച വാഴതണ്ട് തോരൻ| Banana stalk toran in green buttermilk

മോരിൽ ഇട്ടു വച്ചിട്ടു വാഴ തണ്ട് തോരൻ ഉണ്ടാക്കി നോക്കിയിട്ടുണ്ടോ??.. ഇങ്ങനെ തയ്യാറാകുമ്പോൾ എന്താണ് മാറ്റം സംഭവിക്കുന്നത്….

ആവശ്യമുള്ള സാധനങ്ങൾ

വാഴപ്പിണ്ടി -2 കപ്പ് ചെറുതായി അരിഞ്ഞത്
തേങ്ങ -തേങ്ങ 4 സ്പൂൺ
ജീരകം – 1/2 സ്പൂൺ
പച്ചമുളക്-2 എണ്ണം
മഞ്ഞൾ പൊടി – 1/2 സ്പൂൺ
എണ്ണ -2 സ്പൂൺ
കടുക് -1 സ്പൂൺ
ചുവന്ന മുളക് -2 സ്പൂൺ
കറി വേപ്പില -1 തണ്ട്
ഉപ്പ് -1 സ്പൂൺ
പച്ച മോര് -2 ഗ്ലാസ്സ്

തയ്യാറാക്കുന്ന വിധം

വാഴതണ്ട് നാര് കളഞ്ഞു ചെറുതായി അരിഞ്ഞു ഒരു പാത്രത്തിൽ ഇടുക. അതിലേക്ക് പച്ചമോര് ഒഴിച്ച് കൊടുക്കുക… വാഴപ്പിണ്ടി മുങ്ങി കിടക്കുന്ന പോലെ വേണം ഇടേണ്ടത്.. 10 മിനുട്ടു ഇങ്ങനെ വയ്ക്കുക..

ഈ സമയം മിക്സിയുടെ ജാറിൽ തേങ്ങ, ജീരകം, മഞ്ഞൾ പൊടി, പച്ചമുളക് ചതച്ചു എടുക്കുക… ഒരു ചീന ചട്ടി വച്ചു ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചു, ചുവന്ന മുളകും കറി വേപ്പിലയും ചേർത്ത് പൊട്ടിച്ചു അതിലേക്ക് മോരിൽ നിന്നും വാഴപ്പിണ്ടി പിഴിഞ്ഞ് എടുത്തു ചട്ടിയിലേക്ക് ഇടുക… ഒപ്പം അരച്ചുവച്ചിട്ടുള്ള അരപ്പും ചേർത്ത് കൊടുക്കാം,

എല്ലാം ഇളക്കി യോജിപ്പിച്ചു ഉപ്പും ചേർത്ത് കൊടുക്കാം… കുറച്ചു വെള്ളം ഒഴിച്ച് ഇതു നന്നായി വേകിച്ചു നല്ലൊരു തോരന്റെ പാകം ആയി കിട്ടുന്നവരെ ഇളക്കി യോജിപ്പിക്കുക….

പച്ച മോരിൽ വാഴപ്പിണ്ടി ഇടുമ്പോൾ വാഴപ്പിണ്ടി നിറം മാറാതെ തന്നെ നമുക്ക് വെള്ള നിറത്തിൽ തന്നെ കിട്ടുകയും, അതിലെ കറ മുഴുവനും മാറി കിട്ടുകയും ചെയ്യും…