Banana kozhukkatta recipe| എണ്ണയില്ലാതെ ഉണ്ടാക്കാൻ പറ്റുന്ന നല്ലൊരു രുചികരമായ ഒരു പലഹാരമാണ് ഇനി തയ്യാറാക്കി എടുക്കുന്നത് ഈ ഒരു പലഹാരം നമുക്ക് ഏത് സമയത്തും ഉണ്ടാക്കിയെടുക്കാവുന്നതാണ് ഇത് പെട്ടെന്നു ഉണ്ടാക്കി എടുക്കാൻ പറ്റുന്ന രുചികരമായ ഒരു പലഹാരമാണ് തയ്യാറാക്കാൻ ആയിട്ട് കുറച്ചു വ്യത്യസ്തമായ രീതിയിലാണ് ഇത് തയ്യാറാക്കി എടുക്കുന്നത്.
പഴുത്ത നേന്ത്രപ്പഴം പുഴുങ്ങിയത് അല്ലെങ്കിൽ നന്നായി പഴുത്ത നേന്ത്രപ്പഴം മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുത്ത അതിലേക്ക് ശർക്കര പാനി കാച്ചി ഒന്ന് അരിച്ചെടുത്തത് കൂടി ചേർത്തു കൊടുത്ത് അതിലേക്ക് തേങ്ങയും ചേർത്ത് ഏലക്കപ്പൊടിയും ചേർത്ത് നന്നായിട്ട് അരച്ചെടുക്കുക.
അരച്ചെടുത്ത മാവിനെ ഒരു പാത്രത്തിലേക്ക് ഒഴിച്ചതിനു ശേഷം ആവശ്യത്തിനായി പൊടിയും കൂടി ചേർത്തു കൊടുത്ത് നന്നായിട്ട് കുഴച്ചെടുക്കുക കുഴച്ചു കഴിഞ്ഞാൽ പിന്നെ ചെറിയ ഉരുട്ടിയെടുക്കുക പിന്നെ നമുക്ക് ചെറിയൊരു തട്ടിലേക്ക് അല്ലെങ്കിൽ ഹോൾസ് ഉള്ള പാത്രത്തിലേക്ക് ഇതുവച്ച് കൊടുത്ത ആവിയിൽ നന്നായിട്ട് വേവിച്ചെടുക്കാവുന്നതാണ്.
നല്ല രുചികരമായ കഴിക്കാൻ പറ്റുന്ന ഒരു കൊഴുക്കട്ടയാണ് അത് കാരണം ഇത് നേന്ത്രപ്പഴം ഒക്കെ ചേർക്കുന്നുണ്ട് അതുപോലെ വളരെ രുചികരമായിട്ടാണ് തയ്യാറാക്കി എടുക്കുന്നത് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.