ഇതൊന്ന് സ്പ്രേ ചെയ്താൽ മാത്രം മതി! എത്ര കറപിടിച്ച ബാത്റൂം ടൈലും ക്ലോസറ്റും ഇനി കണ്ണാടി പോലെ വെട്ടിത്തിളങ്ങും!! | Amazing Bathroom Cleaning Tips

Amazing Bathroom Cleaning Tips : വീടു വൃത്തിയാക്കലിൽ ഏറ്റവും കൂടുതൽ സമയമെടുത്ത് ചെയ്യേണ്ട ഒന്നാണ് ബാത്റൂം ക്ലീനിങ്. മിക്കപ്പോഴും അതിനായി പല കെമിക്കൽ അടങ്ങിയ ക്ലീനറുകൾ ഉപയോഗപ്പെടുത്തിയാലും ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള ചില സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി എളുപ്പത്തിൽ ബാത്റൂം എങ്ങനെ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.

ബാത്റൂമിന്റെ ടൈലുകളിലും മറ്റും പറ്റിപ്പിടിച്ചിരിക്കുന്ന കറ കളയാനായി എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു സൊലൂഷൻ അറിഞ്ഞിരിക്കാം. അതിനായി മിക്സിയുടെ ജാറിലേക്ക് ചെറുതായി അരിഞ്ഞെടുത്ത ചെറുനാരങ്ങയും, കല്ലുപ്പും ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഇത് ഒരു പാത്രത്തിലേക്ക് ഒഴച്ച് ശേഷം കുറച്ച് സോപ്പ് ലിക്വിഡും, ബേക്കിംഗ് സോഡയും, വിനാഗിരിയും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. അതിലേക്ക് ആവശ്യത്തിന് വെള്ളം കൂടി ഒഴിച്ച് മിക്സ് ചെയ്ത ശേഷം ഒരു പാത്രത്തിലേക്ക് അരിച്ചെടുത്ത് ഒഴിക്കാവുന്നതാണ്.

ഫ്ലോർ ടൈലുകൾ കഴുകുന്ന സമയത്ത് ഈ ഒരു ലിക്വിഡ് ഒഴിച്ച ശേഷം ഉരച്ച് കഴുകുകയാണെങ്കിൽ എളുപ്പത്തിൽ വൃത്തിയായി കിട്ടുന്നതാണ്. ബാത്റൂമിലെ ടൈലുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറകളയാനായി മുട്ടത്തോടും ചായപ്പൊടിയും ഉപയോഗിച്ചുള്ള ഒരു പൊടി തയ്യാറാക്കാം. അതിനായി ഉണക്കിയെടുത്ത മുട്ട തോടും, ചായപ്പൊടിയും മിക്സിയുടെ ജാറിലിട്ട് തരിയില്ലാതെ പൊടിച്ചെടുക്കുക. ഈയൊരു പൊടി ബാത്ത്റൂമിന്റെ ടൈലുകളിൽ നല്ലതുപോലെ തേച്ചുപിടിപ്പിച്ച് ഉരച്ചു വൃത്തിയാക്കുകയാണെങ്കിൽ ബാത്റൂം ടൈലുകൾ വെട്ടിത്തിളങ്ങും.

ടോയ്ലറ്റ് കൈ തൊടാതെ ക്ലീൻ ചെയ്യാനായി ഒരു ലിക്വിഡ് തയ്യാറാക്കാം. അതിനായി ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ അളവിൽ ബേക്കിംഗ് സോഡയും, സോപ്പുപൊടിയും ഇട്ട് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം അതിലേക്ക് കുറച്ച് വിനാഗിരിയും, ടോയ്ലറ്റ് ക്ലീനറും ഒഴിച്ചു കൊടുത്ത് മിക്സ് ചെയ്യുക. ഇത് ചെറിയ ഉരുളകളാക്കി മാറ്റിയ ശേഷം ക്ലോസറ്റിനകത്ത് ഇട്ടുകൊടുക്കുകയാണെങ്കിൽ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാനായി സാധിക്കും. ഇത്തരം കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Video Credit : SN beauty vlogs

Amazing Bathroom Cleaning Tips