Aloevera and fenugreek for hair : കറുത്ത ഇടതൂർന്ന മുടി വേണമെന്ന് ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടായിരിക്കില്ല. എന്നാൽ പല കാരണങ്ങൾ കൊണ്ടും മുടികൊഴിച്ചിൽ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് ഇന്ന് മിക്ക ആളുകളും. അതിനായി കടകളിൽ നിന്നും പലവിധ ഓയിലുകൾ വാങ്ങി ഉപയോഗിച്ചിട്ടും ഉദ്ദേശിച്ച ഫലം ലഭിക്കാത്തവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു കറ്റാർവാഴ ജെല്ലിന്റെ കൂട്ട്
വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ കറ്റാർവാഴ ജെൽ തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ കറ്റാർവാഴയുടെ തണ്ട്, ഒരുപിടി അളവിൽ ഉലുവ, ഒരു വിറ്റാമിൻ ഇ ക്യാപ്സ്യൂൾ ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ നല്ല മൂത്ത കറ്റാർവാഴയുടെ തണ്ട് നോക്കി മുറിച്ചെടുത്ത ശേഷം അതിന്റെ നടുഭാഗം പിളർന്നു കൊടുക്കുക. ശേഷം കുറച്ച് ഉലുവയെടുത്ത ശേഷം അത് കറ്റാർവാഴയുടെ പിളർന്നു വെച്ച ഭാഗത്തായി വിതറി കൊടുക്കുക.
അത്യാവശ്യം തണ്ട് തിങ്ങി നിറഞ്ഞു നിൽക്കുന്ന രീതിയിൽ വേണം ഉലുവ വിതറി കൊടുക്കാൻ. ശേഷം കറ്റാർവാഴയുടെ രണ്ടു ഭാഗവും കൂട്ടിവെച്ച് ഒരു രാത്രി മുഴുവൻ ഇത് അതേ രീതിയിൽ സൂക്ഷിച്ചു വയ്ക്കുക. ഇങ്ങനെ ചെയ്യുമ്പോൾ കറ്റാർവാഴയുടെ സത്തെല്ലാം ഉലുവയിലേക്ക് നല്ലതുപോലെ പിടിച്ചിട്ടുണ്ടാകും. പിറ്റേ ദിവസം കറ്റാർവാഴയുടെ നടുഭാഗത്തുള്ള ജെല്ലും ഉലുവയും ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഇത് ഒരു തുണിയോ അരിപ്പയോ ഉപയോഗിച്ച് നല്ലതുപോലെ പിഴിഞ്ഞ് മറ്റൊരു പാത്രത്തിൽ
ആക്കുക. ശേഷം കുറച്ചു വെള്ളം കൂടി ചേർത്ത് നല്ലതുപോലെ ചൂടാക്കി കുറുക്കി എടുക്കണം. വാങ്ങി വെച്ചതിനു ശേഷം ഒരു വിറ്റാമിൻ ഇ ക്യാപ്സ്യൂൾ കൂടി ഈയൊരു കൂട്ടിലേക്ക് ചേർത്തു കൊടുക്കാം. ഇത് നല്ലതുപോലെ ക്രീമി രൂപത്തിൽ ആയതിന് ശേഷം ഒരു ബോട്ടിലിൽ ആക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചു വയ്ക്കുകയാണെങ്കിൽ എത്ര ദിവസം വേണമെങ്കിലും കേടാകാതെ സൂക്ഷിക്കാവുന്നതാണ്. ജെൽ ഉപയോഗിക്കുമ്പോൾ മുടിയുടെ സ്കാൽപിൽ തട്ടുന്ന രീതിയിലാണ് ഉപയോഗപ്പെടുത്തേണ്ടത്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Naithusworld Malayalam