ലാൻഡ് റോവർ ഡിഫൻഡർ സ്വന്തമാക്കി ചിപ്പി രഞ്ജിത്ത്; കോടികളുടെ ആഡംബരത്തിൽ ഇനി ദേവിയേട്ടത്തിയും!! | Actress Chippy Renjith Buy Latest Land Rover Defender

ലാൻഡ് റോവർ ഡിഫൻഡർ സ്വന്തമാക്കി ചിപ്പി രഞ്ജിത്ത്; കോടികളുടെ ആഡംബരത്തിൽ ഇനി ദേവിയേട്ടത്തിയും!! | Actress Chippy Renjith Buy Latest Land Rover Defender : മലയാള സിനിമകളിലൂടെയും പരമ്പരകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയായി മാറിയതാരമാണ് ചിപ്പി രഞ്ജിത്ത്. 80 കളിൽ സിനിമാലോകത്ത് താരം സജീവ സാന്നിധ്യമായിരുന്നു. പിന്നീട് വിവാഹശേഷം സിനിമാലോകത്തു നിന്നും വിട്ടുനിൽക്കുകയും പിന്നീട് വർഷങ്ങൾക്കുശേഷം വിവിധ പരമ്പരകളിലൂടെ പ്രേക്ഷക മനസ്സുകളിലേക്ക് കടന്നു വരികയും ചെയ്തു. സാന്ത്വനം എന്ന പരമ്പരയിലെ ശ്രീദേവി എന്ന കഥാപാത്രത്തെ പ്രേക്ഷകർ ഇന്നും മനസ്സിൽ സൂക്ഷിക്കുന്നു.

ശ്രീ ഗുരുവായൂരപ്പൻ എന്ന പരമ്പരയിലെ കുറൂരമ്മയും മലയാളി മനസ്സുകളിൽ മായാതെ നിൽക്കുകയാണ്. താരത്തിന്റേതായ വാർത്തകൾക്ക് സോഷ്യൽ മീഡിയയിൽ വലിയ സ്ഥാനമാണ് ലഭിക്കാറുള്ളത്. താരം പങ്കുവയ്ക്കപ്പെടുന്ന ഓരോ വീഡിയോകളും ചിത്രങ്ങളും നിമിഷ നേരങ്ങൾ കൊണ്ടാണ് വൈറലാകുന്നത്.

ഈ കഴിഞ്ഞ ദിവസമാണ് ജീൻസും ടോപ്പുമണിഞ്ഞ മോഡേൺ ലുക്കിൽ ഉള്ള ചിപ്പിയുടെ ഒരു ചിത്രം ശ്രദ്ധ നേടിയത്. ഇപ്പോൾ ഇതാ താരത്തിന്റെ മറ്റൊരു വാർത്തയാണ് ശ്രദ്ധ നേടുന്നത്.താരത്തിന്റെ കുടുംബത്തിലേക്ക് പുതിയ ഒരു അതിഥി കൂടി എത്തിയിരിക്കുകയാണ്. പുതിയ ഒരു ലാൻഡ് റോവർ ഡിഫൻഡർ കാർ ആണ് അത്. നിരവധി സിനിമാ താരങ്ങൾക്ക് ഈ കാർ നിലവിൽ ഉണ്ട്. ഡിഫന്‍ഡര്‍ 110-യുടെ എച്ച്.എസ്.ഇ. വേരിയന്റാണ് ഇവര്‍ സ്വന്തമാക്കിയിരിക്കുന്നത്.

കേരളത്തിലെ ലാന്‍ഡ് റോവര്‍ ഡീലര്‍ഷിപ്പായ ലാന്‍ഡ് റോവര്‍ മുത്തൂറ്റ് മോട്ടോഴ്‌സില്‍ നിന്നാണ് രഞ്ജിത്ത്-ചിപ്പി ദമ്പതിമാർ അവരുടെ പുതിയ കാർ സ്വന്തമാക്കിയിരിക്കുന്നത്. ഇതൊരു ടാസ്മാന്‍ ബ്ലൂ നിറത്തിലുള്ള ഡിഫന്‍ഡറാണ്. രഞ്ജിത്-ചിപ്പി എന്നിവരെ ലാന്‍ഡ് റോവര്‍ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന കുറിപ്പോടെ ഡീലര്‍ഷിപ്പ് തന്നെയാണ് അവരുടെ ഔദ്യോഗിക സാമൂഹിക മാധ്യമങ്ങളിൽ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.