സുരേഷ് ഗോപിയുടെ മരുമകൻ സിനിമയിലേക്ക്.!? മമ്മുക്കയെ വെല്ലും മാരക ഫോട്ടോഷൂട്ടുമായി ശ്രേയസ് മോഹൻ, ചിത്രങ്ങൾ കൊടൂര വൈറൽ.!! | Actor Suresh Gopi Son In Law Sreyas Mohan Latest Photoshoot
Suresh Gopi Son In Law Sreyas Mohan Latest Photoshoot : മലയാള സിനിമ ആസ്വാദകരിൽ നിരവധി ആരാധകരുള്ള കുടുംബമാണ് നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപിയുടെത്. അച്ഛന്റെ പാത പിന്തുടർന്ന് മകൻ ഗോകുൽ സുരേഷ് സിനിമയിൽ തിളങ്ങി പിന്നാലെ മാധവും. സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹം ഈ അടുത്തിടെയാണ് കഴിഞ്ഞത്.
ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടുന്നത് ഭാഗ്യയുടെ ഭർത്താവും ഇൻസ്റ്റഗ്രാമിൽ സജീവ സാന്നിധ്യമായ ശ്രേയസ് മോഹൻ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച പുതിയ ഫോട്ടോ ഷൂട്ട് ചിത്രമാണ്. കിടിലൻ ലുക്കിൽ എത്തിയ ശ്രേയസിനെ കണ്ട് നിരവധി പേരാണ് അടിപൊളി ആയിട്ടുണ്ടെന്ന് കമന്റ് ചെയ്ത് എത്തിയത്. ചിത്രം പങ്കുവെച്ച് ശ്രേയസ് “ബ്ലാക്ക്” എന്ന് ക്യാപ്ഷൻ നൽകിയിട്ടുണ്ട്.
ജോബിനാ വിൻസെന്റ് സ്റ്റൈലിങ്ങിൽ ഫോട്ടോഗ്രാഫർ മെറിൻ ജോർജ് ആണ് ചിത്രം പകർത്തിയത്. നിലവിൽ പ്രണവ് മോഹൻലാലിന്റെ കട്ടുള്ള ആളാണ് താരം എന്ന് സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. എന്നാൽ താൻ സിനിമയിലേക്ക് നോക്കുന്നില്ല എന്ന് മുൻപ് ശ്രേയസ് പ്രതികരിച്ചിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ഗോകുലിന്റെ ചിത്രം കാണാൻ എത്തിയപ്പോഴാണ് പ്രതികരിച്ചത്. ഇൻസ്റ്റഗ്രാമിൽ തന്റെ യാത്രകളും ചിത്രങ്ങളും മറ്റും ശ്രേയസ് പങ്കുവെക്കാറുണ്ട്. ശ്രേയസിന്റെയും ഭാര്യ ഭാഗ്യ സുരേഷിന്റെയും ഡാൻസ് വീഡിയോ നാല് വർഷം മുൻപ് വൈറലായിരുന്നു.
വളരെ നാളുകൾക്കു മുൻപുള്ള ഇവരുടെ സൗഹൃദമാണ് വിവാഹ ജീവിതത്തിലേക്ക് കൊണ്ടെത്തിച്ചത് എന്ന് ശ്രേയസ് തുറന്നു പറഞ്ഞിരുന്നു. മാവേലിക്കര സ്വദേശിയായ ശ്രേയസും ഭാഗ്യ സുരേഷും ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചാണ് വിവാഹിതരായത്. തന്റെ വിദേശ സർവകലാശാലയിൽ നിന്നുള്ള പഠനം പൂർത്തിയാക്കിയതിനുശേഷമാണ് ഭാഗ്യ വിവാഹ ജീവിതത്തിലേക്ക് കടന്നത്. ഇരുവരുടെയും വിവാഹത്തിന് ശേഷവും ഉന്നത പഠനം തുടരുമെന്ന് വാർത്തകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. രാധികയുടെയും സുരേഷ് ഗോപിയുടെയും പെൺമക്കളിൽ ഏറ്റവും മുതിർന്ന ആളാണ് ഭാഗ്യ, മറ്റു സഹോദരങ്ങൾ ഭവ്നി സുരേഷ് മാധവ് സുരേഷ്, ഗോകുൽ സുരേഷ് എന്നിവരാണ്.