വേഗം മടങ്ങിവരൂ അപ്പാ അമ്മാ, ചക്കി മറന്നത് ഓർത്തെടുത്ത് കണ്ണന്റെ പോസ്റ്റ്.!! | Actor Parvathy Jayaram Wedding Anniversary Post By Kalidas Jayaram
Parvathy Jayaram Wedding Anniversary Post By Kalidas Jayaram : മലയാളികളുടെ എക്കാലത്തെയും പ്രിയ താര ദമ്പതിമാരാണ് ജയറാമും പാർവതിയും. ഇരുവരുടെയും വിവാഹ ശേഷമുള്ള പ്രണയജീവിതം ഇന്ന് 32 വർഷം പിന്നിട്ടിരിക്കുകയാണ്. വിവാഹ വാർഷിക ദിനത്തിൽ “ഹാപ്പി വെഡിങ് ആനിവേഴ്സറി ടു അസ്” എന്ന അടിക്കുറിപ്പോടെ ജയറാമും പാർവതിയും ചേർന്നു നിൽക്കുന്ന മനോഹരമായ ഒരു ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ് നടി പാർവതി.
ചിത്രത്തിൻറെ താഴെ വിവാഹ വാർഷിക ആശംസകൾ അറിയിച്ചുകൊണ്ട് നിരവധി കമന്റുകളുമായി ആരാധകരും കൂട്ടുകാരും സിനിമ മേഖലയിലെ നടി നടന്മാരും എത്തി. 1992 സെപ്റ്റംബർ ഏഴിനാണ് ഇരുവരും ഗുരുവായൂർ അമ്പലനടയിൽ വച്ച് വിവാഹിതരാവുന്നത്. 1988 ൽ പുറത്തിറങ്ങിയ അപരൻ എന്ന സിനിമയിൽ അഭിനയിക്കുന്നതിനിടയിൽ ആ ഷൂട്ടിംഗ് സെറ്റിൽ വച്ചാണ് ഇരുവരും പരസ്പരം പരിചയപ്പെടുന്നത്.
തുടർന്ന് അങ്ങോട്ട് നിരവധി സിനിമകളിൽ ഒരുമിച്ച് അഭിനയിച്ച് ഇരുവരും കൂടുതൽ അടുക്കുകയും, പ്രണയത്തിൽ ആവുകയുമായിരുന്നു. സിനിമയിലെ പല അടുത്ത സുഹൃത്തുക്കൾക്ക് പോലും ഇവരുടെ ഈ പ്രണയബന്ധം ഒടുവിൽ ഒരു അത്ഭുതം ആയിരുന്നു. അത്ര രഹസ്യമായാണ് ജയറാമും പാർവതിയും ഈ പ്രണയം കൊണ്ട് നടന്നത്. വിവാഹത്തിനുശേഷം സിനിമയിലേക്ക് പാർവതിയുടെ ഒരു തിരിച്ചുവരവ് ഉണ്ടായിട്ടില്ല, തൻ്റെ കുടുംബത്തിനും മക്കൾക്കും ആണ് താൻ അതിലേറെ പ്രാധാന്യം കൊടുക്കുന്നത് എന്ന് മുൻപ് പല അഭിമുഖങ്ങളിലും താരം പങ്കുവെച്ചിട്ടുണ്ട്.
69 ഓളം മലയാള സിനിമകളിൽ മികച്ച പ്രകടനം കാഴ്ചവച്ച നടി, അവസാനമായി അഭിനയിച്ചത് 1993 ൽ പുറത്തിറങ്ങിയ ചെങ്കോൽ എന്ന സിനിമയിൽ ആണ്. നടൻ കാളിദാസ് ജയറാമും, മാളവികയും അച്ഛനമ്മമാരെ പോലെ തന്നെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവർ തന്നെയാണ്. കുടുംബത്തിൻറെ വിശേഷങ്ങൾ അറിയുവാൻ മലയാളി പ്രേക്ഷകർ എന്നും ആകാംക്ഷ കാട്ടാറുണ്ട്. ഈയിടെയാണ് മകൾ മാളവികയുടെ വിവാഹം ഏറെ ആഘോഷമായി നടന്നത്.