മുട്ട വച്ചുള്ള വെജിറ്റബിൾസ് ചേർന്ന നല്ല കിടിലൻ പലഹാരം ആണിത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും. ആദ്യമായി ഈ പലഹാരത്തിനു വേണ്ട കവറിങ് റെഡിയാക്കാം.ഇത് പകുതി ഗോതമ്പുമാവോ പകുതി മൈദമാവോ ചേർത്തു ഉണ്ടാക്കാം. മൈദാമാവ് മാത്രം ആണ് ഞാൻ ഇവിടെ എടുത്തിരിക്കുന്നത്.
ഇതിലേക്ക് ഒന്നര സ്പൂൺ വെളുത്ത എള്ള് ചേർക്കുന്നുണ്ട് ഇത് ഈ പലഹാരം നല്ല ക്രിസ്പി ആകാൻ സഹായിക്കും കൂടെ തന്നെ കുറച്ചു നെയ്യ് കൂടി ഇതിലേക്ക് ചേർക്കുന്നുണ്ട് ഇതിലേക്ക് ആവശ്യത്തിന് വെള്ളം കുറച്ചു കുറച്ചായി ഒഴിച്ചു കൊടുത്തു ചപ്പാത്തിയുടെ പരുവത്തിൽ കുഴച്ചെടുക്കുക.

ഒരു പാൻ എടുത്തുവച്ച് അതിലേക്ക് കുറച്ച് എണ്ണ ഒഴിച്ച ശേഷം അര സ്പൂൺ നല്ല ജീരകം,കുറച്ച് ഒരു പച്ചമുളക്,ഒരു സവാള, കുറച്ചു ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ഇട്ട് നന്നായിട്ട് വഴറ്റി എടുക്കുക. കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി,അരടീസ്പൂൺ മുളകുപൊടി,ഒരു ടീസ്പൂൺ ചിക്കൻ മസാല (ഗരം മസാല പൊടി ) ഏതെങ്കിലും ചേർക്കാം. ഇനി ഇതിന്റെ പച്ചമണം മാറുന്നത് വരെ വഴറ്റി കൊടുക്കുക. ഇതിലേക്ക് ഒരു അര കപ്പ് ഗ്രീൻപീസ് വേവിച്ചത് ഇട്ടുകൊടുക്കാം. ഗ്രീൻപീസ് ഒന്ന് ഉടച്ചു കൊടുക്കാം
ഇതിന്റെ കൂടെ തന്നെ വേവിച്ച ഉരുളക്കിഴങ്ങ് ഇട്ടുകൊടുത്ത് നന്നായിട്ട് ഉടച്ചെടുക്കുക. ഇനി ഒരുകപ്പ് മൈദ എടുത്ത് ഒരുപാട് കട്ടിയോ ലൂസ് ആകാത്ത പരുവത്തിൽ കലക്കി എടുക്കാം. ഇനി ഒരു നാലു മുട്ട പുഴുങ്ങിയെടുക്കാം . നേരത്തെ തയ്യാറാക്കി വെച്ച ഉരുളക്കിഴങ്ങ് ഒരു മുട്ടയുടെ പകുതിയെടുത്ത് രണ്ട് സൈഡും കവർ ചെയ്ത് ബോൾ ആക്കി എടുക്കുക. ഇനി നേരത്തെ ചപ്പാത്തിയുടെ പരുവത്തിൽ കുഴച്ചുവെച്ച റോൾ എടുത്തു ഒന്ന് പരത്തുക ശേഷം അതിന്റെ ഒരു സൈഡ് കീറിയശേഷം മുട്ട വെച്ച് ഇതിലേക്ക് വച്ചു ഒന്ന് റോൾ ചെയ്തെടുക്കുക.
അവസാന ഭാഗം ഒട്ടിച്ചെടുക്കുമ്പോൾ കുറച്ചു തിരിച്ചു വച്ചു മടക്കുക വീഡിയോ കാണുമ്പോൾ അത് എങ്ങനെയാണ് മടക്കുന്നത് എന്ന് നിങ്ങൾക്ക് മനസ്സിലാകും. റോൾ ചെയ്തപ്പോൾ പുറകിലോട്ട് തള്ളി നിന്ന് ഫില്ലിംഗിന്റെ ഭാഗം നേരത്തെ കലക്കി വെച്ചിരിക്കുന്ന മൈദയിൽ മുക്കി കുറച്ച് ബ്രഡ് പൊടിയിലും കൂടെ മുക്കിയ ശേഷം ഇതിനെ നമുക്കിനി ഫ്രൈ ചെയ്തെടുക്കാം. എണ്ണ നല്ല ചൂടായ ശേഷം തീ കുറച്ച് വെച്ച് മീഡിയം ഫ്ലൈമിൽ ഇട്ട് ഒരു ഭാഗം ചുമന്ന ശേഷം ഇത് തിരിച്ചും മറിച്ചും ഇട്ട് ഫ്രൈ ചെയ്തെടുക്കാം. ഇത് വായിച്ച ശേഷം എല്ലാവരും എന്റെ വീഡിയോ കൂടി കണ്ടു സ്ബ്സ്ക്രൈബ്യും ലൈകും ചെയ്യണം. എല്ലാവരും ഇത് ഉണ്ടാക്കി നോക്കുകയും വേണം.