നോമ്പ് തുറക്കുന്ന നേരത്ത് ശരീരത്തിന് വളരെ ഹെൽത്തി ആയും വളരെ രുചിയായും ഉണ്ടാക്കാൻ പറ്റിയ നല്ലൊരു ഡ്രിങ്ക്. മൂന്നു സ്പ്പൂൺ റവയിൽ 2ഗ്ലാസ് വെള്ളം ഒഴിച്ച് കലക്കുക. ഇനി ഒരു പാത്രത്തിൽ വച്ച് ഇത് നന്നായിട്ട് തിളപ്പിച്ച് എടുക്കുക. ഇതിലേക്ക് ഒരു നേന്ത്രപ്പഴം ചെറുതായിട്ട് അരിഞ്ഞിട്ടു കൊടുക്കുക ഏത് പഴം വേണമെങ്കിലും എടുക്കാവുന്നതാണ്.
നേന്ത്രപ്പഴം(ഏത്തപ്പഴം )ആണ് രുചി കൂടുതൽ.ഇനി ഇത് മീഡിയം ഫ്ലൈമിൽ ഇട്ട് കുറച്ചു നേരം വയ്ക്കുക. എന്നിട്ട് ഇത് തണുക്കാൻ വയ്ക്കാം. ഇത് തണുക്കുന്ന സമയം കൊണ്ട് ഒരു നാലഞ്ച് ടേബിൾ സ്പൂൺ ചവ്വരി (സാബുനരി )നമുക്ക് വേവിച്ചെടുക്കാം.

ഇത് വെന്ത ശേഷം ഒരു അരിപ്പയിൽ കഴുകി അരിച്ചെടുക്കാം. നേരത്തെ വേവിച്ചുവെച്ച് റവയും നേന്ത്രപ്പഴവും കൂടെ ഒരു മിക്സിയുടെ ജാറിൽ ഇട്ട് അരച്ചെടുക്കാം കൂടെത്തന്നെ കുറച്ച് അണ്ടിപ്പരിപ്പ്, കുറച്ച് ഈന്തപ്പഴം, ആവശ്യത്തിന് പഞ്ചസാര, ഒരു അര സ്പൂൺ ഏലക്കാപ്പൊടി എന്നിവ ചേർത്ത് നന്നായിട്ട് അരച്ചെടുക്കാം.
അരച്ചെടുത്ത മിക്സിലേക്ക് കുറച്ച് പാല് ഒഴിച് ഒന്നുകൂടെ അടിച്ചെടുക്കാം. ഇതിലേക്ക് നേരത്തെ കഴുകി വെച്ചിരുന്ന ചവ്വരിയും കുറച്ച് ഐസ്ക്യൂബും കുറച്ച് കസ്കസ് ചേർത്ത് നമുക്ക് കലക്കി എടുക്കാം.
ഇതിന് ഒരു അട പായസത്തിന്റെ രുചി പോലുണ്ട്. പിന്നേ നല്ലൊരു തണുത്ത വളരെ ഹെൽത്തി ആയിട്ടുള്ള രുചിയുള്ള ഒരു ഡ്രിങ്ക് എല്ലാം ആണിത്. ഈ ഡ്രിങ്ക് എല്ലാവരും ഉണ്ടാക്കി നോക്കണം വീഡിയോ കണ്ടു സബ്സ്ക്രൈബ്, ലൈക്കും തരണം.